ന്യൂഡൽഹി: അഞ്ചു സംസ്ഥാനങ്ങളിലും ബിജെപിക്കായി വോട്ടുചെയ്ത എല്ലാവർക്കും നന്ദി പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജനങ്ങൾ ഞങ്ങൾക്ക് നൽകിയ സ്നേഹത്തിലും വിശ്വാസത്തിലും നന്ദിയുണ്ടെന്നും ജനങ്ങളുടെ വിശ്വാസം കാക്കുകയും ചെയ്യുമെന്നും നരേന്ദ്രമോദി ട്വിറ്ററിലൂടെ അറിയിച്ചു. സമൂഹത്തിലെ ഏല്ലാത്തരക്കാരും ബിജെപിക്കായി വോട്ട് ചെയ്തെന്നും യുവജനങ്ങളുടെ വോട്ടാണ് ബിജെപിയുടെ വിജയത്തിന്രെ അടിത്തറയെന്നും നരേന്ദ്ര മോദി പറഞ്ഞു.

Read More: Assembly Election Results 2017 Live Updates: യുപിയിലും ഉത്തരാഖണ്ഡിലും ബിജെപി തരംഗം; ഗോവയും മണിപ്പൂരും നേടാൻ കോൺഗ്രസ്-ബിജെപി മത്സരം

രാജ്യത്തെ എല്ലാ ജനങ്ങളുടെയും ക്ഷേമത്തിനും ഐശ്വര്യത്തിനും വേണ്ടിയാണ് സർക്കാർ നിലകൊള്ളുന്നത്. 125 കോടി ജനങ്ങളുടെ ഐക്യത്തിൽ ബിജെപി വിശ്വസിക്കുന്നു. ജനങ്ങളുടെ ഇടയിൽ ഇറങ്ങി പ്രവർത്തിച്ച പാർട്ടി പ്രവർത്തകരാണ് ഈ ചരിത്ര വിജയത്തിന്രെ ശിൽപ്പികളെന്നും നരേന്ദ്ര മോദി പറഞ്ഞു. തിരഞ്ഞെടുപ്പിൽ ബിജെപിയെ നയിച്ച അമിത് ഷായ്ക്കും പ്രചരണങ്ങൾക്ക് നേത്രത്വം നൽകിയ പാർട്ടി നേതാക്കളെയും മോദി അഭിനന്ദിച്ചു.

ഉത്തർപ്രദേശ് കാവി അണിഞ്ഞു, ‘കൈ’പിടിച്ച അഖിലേഷിന്റെ സൈക്കിൾ പഞ്ചറായി

Read More: ഭരണവിരുദ്ധവികാരം അലയടിച്ചു; ഉത്തരാഖണ്ഡില്‍ ‘കുങ്കുമ ഹോളി’

ഉത്തർപ്രദേശിലും ഉത്തരാഖണ്ഡിലും ചരിത്ര വിജയമാണ് ബിജെപി സ്വന്തമാക്കിയത്. എതിരാളികളെ ബഹുദൂരം പിന്നിലാക്കിയാണ് ഈ സംസ്ഥാനങ്ങളിൽ ബിജെപി ജയിച്ചത്. ഗോവയിൽ കോൺഗ്രിനേക്കാൾ നേരിയ വ്യത്യാസത്തിലെങ്കിലും ബിജെപിയാണ് മുന്നിട്ട് നിൽക്കുന്നത്. മണിപ്പൂരിൽ ബിജെപി അക്കൗണ്ട് തുറക്കുകയും ഭരണത്തിനായി അവകാശവാദം ഉന്നയിക്കാനുള്ള ഭൂരിപക്ഷത്തിലേക്കും ബിജെപി എത്തിയിരിക്കുകയാണ്. എന്നാൽ ബിജെപി ഭരിച്ചിരുന്ന പഞ്ചാബിൽ വിജയം ആവർത്തിക്കാൻ ബിജെപിക്ക് ആയില്ല.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ