ഡെറാഡൂൺ: ഉത്തരാഖണ്ഡിലും ബിജപിയുടെ തേരോട്ടം. കോൺഗ്രസ് ഭരിച്ചുകൊണ്ടിരുന്ന സംസ്ഥാനത്തിൽ നിന്ന് ബിജെപി അധികാരം പിടിച്ചെടുക്കുകയാണ്. ആകെയുള്ള 71 സീറ്റുകളിൽ 55 സീറ്റുകളിലും ബിജെപി സ്ഥാനാർഥികൾ ലീഡ് നേടിയിരിക്കുകയാണ്. ഹരീഷ് റാവത്തിന്റെ നേത്രത്വത്തിൽ ഭരണത്തുടർച്ചയ്ക്ക് ഇറങ്ങിയ കോൺഗ്രസിന് 12 സീറ്റുകളിൽ മാത്രമാണ് ലീഡുള്ളത്.

Read More: യുപി തൂത്തുവാരി ബിജെപി; ഉത്തരാഖണ്ഡിലും മോദി തരംഗം

44.9 ശതമാനം ജനങ്ങളാണ് ബിജെപിക്ക് വോട്ട് ചെയ്തത്. 35.2 ശതമാനം വോട്ടുകളാണ് കോൺഗ്രസിന് ഉള്ളത്

ബിജെപി വിജയം നേടുമെന്നാണ് മിക്കവാറും എല്ലാ എക്സിറ്റ് പോളുകളും പ്രവചിച്ചിരുന്നത്. ആകെ 79 സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ് നടന്നത്. ഇപ്പോൾ കോൺഗ്രസാണ് ഉത്തരാഖണ്ഡ് ഭരിക്കുന്നത്. ബിജെപിയും കോൺഗ്രസും നേർക്കുനേർ പോരാട്ടമാണ് ഇവിടെ നടക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ