ഇംഫാൽ: കോൺഗ്രസിന്രെ ഉരുക്കുകോട്ടയായ മണിപ്പൂരിൽ ബിജെപിയും കോൺഗ്രസും ഒപ്പത്തിനൊപ്പം. മുഖ്യമന്ത്രി ഓഖ്രാം ഇവോബി സിങ്ങിന്റെ നേതൃത്വത്തിൽ തിരഞ്ഞെടുപ്പിൽ മത്സരത്തിൽ ഇറങ്ങിയ കോൺഗ്രസ് 10 സീറ്റുകളിൽ മുന്നിട്ട് നിൽക്കുകയാണ്. ബിജെപിയും 10 സീറ്റുകളിൽ മുന്നേറുന്നുണ്ട്. എക്സിറ്റ് പോൾ ഫലങ്ങൾ ബിജെപിക്ക് സാധ്യത കൽപ്പിച്ചിരുന്ന സംസ്ഥാനമാണ് മണിപ്പൂർ.

ഗോവയിൽ കോൺഗ്രസ് മുന്നിട്ടുനിൽക്കുകയാണ്. കോൺഗ്രസ് എട്ടു സീറ്റുകളിലും ബിജെപി നാലു സീറ്റുകളിലും മുന്നിട്ടു നിൽക്കുകയാണ്. ആകെ 40 സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ് നടന്നത്. നിലവിൽ ബിജപിയാണ് ഗോവ ഭരിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ