ന്യൂഡല്‍ഹി: രാജ്യം ഉറ്റുനോക്കുന്ന അഞ്ച്​ സംസ്ഥാനങ്ങളിലേക്കുള്ള നിയമസഭ തെരഞ്ഞെടുപ്പി​ന്റെ ഫലം മണിക്കൂറുകള്‍ക്കകം പ്രഖ്യാപിക്കും. ഉത്തർപ്രദേശ്​, ഉത്തരാഖണ്ഡ്​, മണിപ്പൂർ, ഗോവ, പഞ്ചാബ്​ എന്നീ സംസ്ഥാന നിയമസഭകളിലേക്കുള്ള വോ​ട്ടെണ്ണലാണ്​ രാവിലെ എട്ട്​ മണി മുതൽ ആരംഭിക്കുക.

2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ സെമി ഫൈനലായി കാണുന്ന ഈ നിയമസഭാ തിരഞ്ഞെടുപ്പ് ദേശീയ രാഷ്‌ട്രീയത്തിൽ നിർണായകമാണ്. ത്രികോണ മൽസരം നടക്കുന്ന യുപിയാണ്​ ഏല്ലാവരും ഉറ്റുനോക്കുന്ന സംസ്ഥാനം. രാവിലെ എട്ടു മണിക്ക് തുടങ്ങുന്ന വോട്ടെണ്ണലിന്റെ ഫല സൂചനകൾ പത്തരയോടെ അറിയാൻ സാധിക്കും.

Read More: Assembly Election Results 2017 Live Updates: വോട്ടെണ്ണൽ തുടങ്ങി; യുപിയിൽ ബിജെപി, പഞ്ചാബിലും മണിപ്പൂരിലും കോൺഗ്രസ് മുന്നേറ്റം

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ