ന്യൂ​ഡ​ൽ​ഹി: ഗു​ജ​റാ​ത്തി​ലെ ദ​ളി​ത്, ഒബിസി നേ​താ​വ് അ​ല്‍​പേ​ഷ് താ​ക്കൂ​ര്‍ കോ​ൺ​ഗ്ര​സി​ൽ ചേ​രു​ന്നുവെന്ന് റിപ്പോർട്ടുകൾ. അ​ഹ​മ്മ​ദാ​ബാ​ദി​ൽ ബു​ധ​നാ​ഴ്ച ന​ട​ക്കു​ന്ന ജ​ന​ദേ​ശ് സ​മ്മേ​ള​ന​ത്തി​ൽ ഔ​ദ്യോ​ഗി​ക പ്ര​ഖ്യാ​പ​നം ഉ​ണ്ടാ​കും. സ​മ്മേ​ള​ന​ത്തി​ൽ കോ​ൺ​ഗ്ര​സ് ഉ​പാ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി പ​ങ്കെ​ടു​ക്കുമെന്നും ദി ഹിന്ദു റിപ്പോർട്ട് ചെയ്യുന്നു. നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നു മു​ന്നോ​ടി​യാ​യി വി​ശാ​ല സ​ഖ്യം രൂ​പീ​ക​രി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ദ​ളി​ത് യു​വ നേ​താ​വി​നെ കോ​ൺ​ഗ്ര​സ് ത​ങ്ങ​ളു​ടെ പാ​ള​യ​ത്തി​ലെ​ത്തി​ച്ചി​രി​ക്കു​ന്ന​ത്.

ശ​നി​യാ​ഴ്ച ഗു​ജ​റാ​ത്ത് കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ ഭ​ര​ത് സോ​ള​ങ്കി​ക്കൊ​പ്പം അ​ല്‍​പേ​ഷ് താ​ക്കൂ​ര്‍ രാ​ഹു​ലി​നെ അ​ദ്ദേ​ഹ​ത്തി​ന്‍റെ വ​സ​തി​യി​ലെ​ത്തി സ​ന്ദ​ർ​ശി​ച്ചി​രു​ന്നു. ഗു​ജ​റാ​ത്തി​ലെ ഒ​ബി​സി, എ​സ്‌​സി എ​സ്ടി ഏ​ക്ത മ​ഞ്ചി​ന്‍റെ ക​ൺ​വീ​ന​റാ​ണ് അ​ല്‍​പേ​ഷ് താ​ക്കൂ​ർ. സം​സ്ഥാ​ന​ത്തെ ജ​ന​സം​ഖ്യ​യി​ൽ 54 ശ​ത​മാ​നം ഒ​ബി​സി വി​ഭാ​ഗ​ക്കാ​രാ​ണ്.

നേ​ര​ത്തെ പ​ട്ടേ​ല്‍ സ​മു​ദാ​യ നേ​താ​വ് ഹാ​ര്‍​ദി​ക് പ​ട്ടേ​ലി​നെ​യും കോ​ൺ​ഗ്ര​സ് ക്ഷ​ണി​ച്ചി​രു​ന്നു. എ​ന്നാ​ൽ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കാ​ൻ ത​നി​ക്ക് ക​ഴി​യി​ല്ലെ​ന്നാ​യി​രു​ന്നു ഹാ​ര്‍​ദി​ക് പ​ട്ടേ​ലി​ന്‍റെ മ​റു​പ​ടി. ദ​ളി​ത് നേ​താ​വ് ജി​ഗ്‌​നേ​ഷ് മേ​വാ​നി നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി​യി​ട്ടി​ല്ല.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ