ബെംഗളൂരു: വീണ്ടുമൊരു സെല്‍ഫി ദുരന്തം. ബിദാദിയില്‍ റെയില്‍വേ ട്രാക്കില്‍ വച്ച് സെല്‍ഫിയെടുക്കുന്നതിനിടെ മൂന്നു വിദ്യാര്‍ത്ഥികള്‍ മരിച്ചതായി എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു. ട്രെയിന്‍ അടുത്തെത്തിക്കൊണ്ടിരിക്കുന്ന സമയത്തായിരുന്നു മൂവരും സെല്‍ഫി എടുത്തിരുന്നതെന്ന് പൊലീസ് പറയുന്നു.

രാവിലെ 9.30നും പത്തിനുമിടയ്ക്കാണ് അപകടം സംഭവിച്ചത്. അപകടത്തില്‍ മൂന്നുപേരുടെയും മൃതദേഹങ്ങള്‍ തിരിച്ചറിയാന്‍ പറ്റാത്തവിധം വികൃതമായിട്ടുണ്ട്. സെല്‍ഫി ഭ്രമം മൂലം ഒരാഴ്ചയ്ക്കിടയില്‍ സംഭവിച്ച രണ്ടാമത്തെ ദുരന്തമാണിത്.

കഴിഞ്ഞയാഴ്ചയാണ് ക്യാമ്പിനെത്തിയ ഒരുകൂട്ടം വിദ്യാര്‍ത്ഥികള്‍ നീന്തല്‍ക്കുളത്തില്‍ വച്ച് സെല്‍ഫിയെടുക്കുന്നതിനിടയില്‍ കൂട്ടത്തില്‍ ഒരാള്‍ മുങ്ങി മരിച്ചത്. സെല്‍ഫിയെടുക്കുന്നതിനിടയില്‍ കൂട്ടുകാരന്‍ തൊട്ടടുത്ത് മരണവെപ്രാളമനുഭവിക്കുന്നത് ആരും അറിഞ്ഞില്ല. പിന്നീട് ചിത്രങ്ങള്‍ പരിശോധിച്ചപ്പോഴാണ് സംഭവം മനസിലായത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ