jayakrishnan , poem , malayalam poems
മുഖമില്ലാത്ത
ഉടലുകൾ
നടത്തങ്ങൾ
കൈയാംഗ്യങ്ങൾ.

മുഖമില്ലാതെ
സ്വപ്നത്തിലെത്തിനോക്കി
കരയിക്കുന്നവർ.

പാതി അണഞ്ഞ മനസ്സിലെ
പുകയായി
പകലിനെ കറുപ്പിക്കുന്നവർ

jayakrishnan poem, malayalam poem,

വെളിച്ചം പോലുള്ള
ഇരുട്ടിൽ
ചെറിയ ഒരു ജീവിതം.

നിരത്തിലെ
ഇരമ്പങ്ങളൊഴിഞ്ഞ്
മിന്നാമിനുങ്ങുകളുടെ
വറ്റിയ പുഴ കടക്കുമ്പോൾ

ഇരുട്ടുപോലുള്ള
ഇരുട്ടിൽ
അതിലും ചെറിയ മരണം.

Read More: ‘മറവി എന്ന വീട്ടിൽ’  കവിത ഇവിടെവായിക്കാം

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ