ഫാഷനിൽ എപ്പോഴും വ്യത്യസ്തമായ ശൈലി സ്വീകരിക്കുന്ന നടിയാണ് ശിൽപ ഷെട്ടി. സാരിയിൽ പല പുതിയ സ്റ്റൈലുകളും ശിൽപ ഇടയ്ക്കിടെ പരീക്ഷിക്കാറുണ്ട്. ഇന്ന് 41-ാം പിറന്നാൾ ആഘോഷിക്കുകയാണ് താരം. പക്ഷേ ഇപ്പോഴും 20 വയസ്സ് മാത്രമേ ശിൽപയെ കണ്ടാൽ തോന്നൂ. അത്രയും നന്നായിട്ടാണ് ശിൽപ തന്റെ ശരീരം സൂക്ഷിക്കുന്നത്. ശരിയായ ഡയറ്റും വ്യായാമവുമാണ് താരത്തിന്റെ ഈ സൗന്ദര്യത്തിനു പിന്നിലെ രഹസ്യം.

സൈസ് സീറോ ലുക്ക് എങ്ങനെ സ്വന്തമാക്കാം എന്നു വിവിധ വിഡിയോകളിലൂടെയും സ്വന്തമായി എഴുതിയ പുസ്തകത്തിലൂടെയുമൊക്കെ ശിൽപ പറഞ്ഞുതന്നിട്ടുണ്ട്. പിറന്നാൾ ആഘോഷിക്കുന്ന ശിൽപ ഷെട്ടിയുടെ ചില ഫാഷൻ ചിത്രങ്ങൾ ഇതാ.

New shilpa shetty at an weeding #shilpashetty

A post shared by ◀Shilpa Shetty Kundra▶ (@officialshilpashetty) on

1993 ൽ ബാസിഗർ എന്ന ചിത്രത്തിലൂടയാണ് അഭിനയരംഗത്തിലേക്ക് ശിൽപ കടക്കുന്നത്. ഈ ചിത്രത്തിലെ അഭിനയത്തിന് മികച്ച സഹ നടിക്കുള്ള ഫിലിംഫെയർ പുരസ്കാരം ലഭിച്ചു. പിന്നീട് ഹിന്ദി, തമിഴ്, തെലുങ്ക്, കന്നട എന്നീ ഭാഷകളിലായി 50 ലധികം ചിത്രങ്ങളിൽ അഭിനയിച്ചു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ