അഭിനയ കഴിവു കൊണ്ട് മാത്രമല്ല ബോളിവുഡിലെ ബ്യൂട്ടിഫുൾ നടികളിൽ ഒരാൾ കൂടിയാണ് ദീപിക പദുക്കോൺ. തന്റെ പുതിയ ചിത്രമായ പത്മാവത് എല്ലായിടത്തുനിന്നും അഭിനന്ദനമാണ് ദീപികയ്ക്ക് നേടിക്കൊടുത്തത്. ചിത്രത്തിന്റെ വിജയത്തിനു പിന്നാലെ ഡിസൈനർ സബ്യാസാചി മുഖർജിക്കുവേണ്ടി ഫോട്ടോഷൂട്ട് നടത്തിയിരിക്കുകയാണ് ദീപിക.

റോയൽ ലുക്കിലാണ് ദീപികയുടെ ഫോട്ടോഷൂട്ട്. ചരിത്രത്തിലെ രാജകുമാരിയെ ഓർമിപ്പിക്കും വിധമാണ് ദീപികയുടെ ഓരോ ഫോട്ടോയും. ചിത്രങ്ങളിലെ ദീപികയുടെ കണ്ണുകൾ കണ്ടാൽ കഥകൾ പറയുന്നതുപോലെ തോന്നും.

ഓരോ വേഷത്തിനും അനുയോജ്യമായ രീതിയിലാണ് മേക്കപ്പും ഹെയർസ്റ്റെലും ആഭരണങ്ങളും തിരഞ്ഞെടുത്തിരിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ