അഭിനേത്രി മാത്രമല്ല നല്ലൊരു പാട്ടുകാരിയും കൂടിയാണ് പരിനീതി ചോപ്ര. മേരി പ്യാരി ബിന്ദുവിലെ പരിനീതി പാടിയ മനാ കേ ഹം യാർ നഹിൻ എന്ന ഗാം ഏവരുടെയും ഹൃദയം കീഴടക്കിയതാണ്. ഇതിനൊക്കെ പുറമേ നല്ലൊരു സ്റ്റെലിസ്റ്റ് കൂടിയാണ് പരിനീതി. അടുത്തിടെ പരിനീതി ഒരു മാഗസിനു വേണ്ടി ചെയ്ത കവർ ഫോട്ടോഷൂട്ട് ഇതിനു തെളിവാണ്. വേനൽക്കാലത്ത് ഉപയോഗിക്കാൻ തരത്തിലുളള വസ്ത്രമാണ് പരിനീതി അണിഞ്ഞിരിക്കുന്നത്. സിംപിൾ മേക്കപ്പാണ് ഫോട്ടോഷൂട്ടിനായി ഉപയോഗിച്ചിരിക്കുന്നത്. താരാസ് തരപോർവലയാണ് ചിത്രം പകർത്തിയത്.
parineeti chopra, bollywood, actress

എപ്പോഴും തന്റേതായ ഫാഷൻ നിലനിർത്താൻ പരിനീതി ശ്രമിക്കാറുണ്ട്. പൊതു ഇടങ്ങളിലും ചടങ്ങുകളിലും പങ്കെടുക്കാൻ പരിനീതി എത്തുന്പോൾ അണിയാറുളള വസ്ത്രങ്ങളും തികച്ചും വ്യത്യസ്തമായിരിക്കും. പരിനീതിയുടെ ചില വ്യത്യസ്ത ഫാഷനിലുളള ചിത്രങ്ങൾ.
parineeti chopra, bollywood, actress
parineeti chopra, bollywood, actress
parineeti chopra, bollywood, actress
parineeti chopra, bollywood, actress
parineeti chopra, bollywood, actress

മേരി പ്യാരി ബിന്ദുവാണ് പരിനീതിയുടെ പുറത്തിറങ്ങാനിരിക്കുന്ന ചിത്രം. ആയുഷ്മാൻ ഖുറാനയാണ് ചിത്രത്തിലെ നായകൻ. ആക്ഷയ് റോയ് ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. മെയ് 12 നാണ് ചിത്രം തിയേറ്ററുകളിലെത്തുക. ചിത്രത്തിന്റെ ട്രെയിലർ ആരാധകരിൽ വൻ പ്രതീക്ഷകൾ ഉയർത്തിയിട്ടുണ്ട്. റോഹിത് ഷെട്ടി സംവിധാനം ചെയ്യുന്ന ഗോൾമാൽ 4 ആണ് പരിനീതിയുടെ അടുത്ത ചിത്രം. അജയ് ദേവ്ഗൺ, അർഷാദ് വാർസി, തബു, തുഷാർ കപൂർ തുടങ്ങി വൻ താരനിര തന്നെ ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ