ലോക സുന്ദരി പട്ടം നേടിയ ഇരുപത്തിയൊന്നുകാരി മാനുഷി ചില്ലര്‍, മത്സരത്തിനു വേണ്ടി തയ്യാറെടുക്കുന്ന സമയത്ത് പലപ്പോഴായി സൗന്ദര്യപരിപാലനത്തിനും ആരോഗ്യ സംരക്ഷണത്തിനുമായി പാലിക്കുന്ന കാര്യങ്ങളെക്കുറിച്ച് വെളിപ്പെടുത്തിയിരുന്നു.   അവയിലൂടെ ഒന്ന് കണ്ണോടിക്കാം.

കൂടുതല്‍ വായിക്കാം: പതിനേഴ്‌ വര്‍ഷം കാത്തിരുന്നു കിട്ടിയ സുന്ദരി

ഇതില്‍ പ്രധാനമായി മാനുഷി പരിചയപ്പെടുത്തുന്നതും നന്ദി പറയുന്നതും മിസ് വേള്‍ഡ് മത്സരത്തിനു വേണ്ടി തന്നെ സജ്ജമാക്കിയ ഡോക്ടര്‍ അമിത് കര്‍ഖാനീസിനോടാണ്. ഡോക്ടര്‍ ത്വച എന്ന സ്ഥാപനത്തിന്‍റെ ഡയറക്ടര്‍ കൂടിയായ അദ്ദേഹം ഹെയര്‍, സ്കിന്‍, സ്ലിമ്മിങ്, ആന്റി ഏജിങ് എന്നിവയില്‍ പ്രഗത്ഭനാണ്.

നമാമി അഗര്‍വാളിന്‍റെ ഡയറ്റ്‌ ടിപ്സ്, ഫിറ്റ്‌നെസ്സില്‍ താല്പര്യമുള്ളവര്‍ക്കായി എന്ന അടിക്കുറിപ്പോടെ മാനുഷി പങ്കു വച്ചത് ഇങ്ങനെ.

1. പ്രാതല്‍ ഒഴിവാക്കരുത്‌. ഒഴിവാക്കിയാല്‍ ദിവസം മുഴുവനും വിശപ്പ്‌ തോന്നിക്കൊണ്ടിരിക്കും.
2. കൃത്യ സമയത്തുള്ള ഭക്ഷണം, അതും ചെറിയ അളവുകളില്‍. ഇങ്ങനെ ചെയ്‌താല്‍ കൊഴുപ്പും പഞ്ചസാരയും കൂടുതലുള്ള നമ്മള്‍ വെറുതെ കൊറിക്കുന്ന ഭക്ഷണം ഒഴിവാക്കാന്‍ സാധിക്കും
3. മധുരം പാടെ ഒഴിവാക്കുക, റിഫൈന്‍ഡ്‌ ഷുഗര്‍ പ്രത്യേകിച്ചും

 

തിളക്കമുള്ള തന്‍റെ സ്കിന്നിന്‍റെ രഹസ്യമെന്തെന്നു ചോദിച്ചാല്‍ മാനുഷി പറയും ‘എട്ടു മണിക്കൂര്‍ ഉറക്കം’ എന്ന്. നമാമി അഗര്‍വാളുമായുള്ള ചെറിയ അഭിമുഖം കാണാം.

രാത്രി വെള്ളത്തിലിട്ടു വച്ച ബദാം കഴിച്ചാണ് താന്‍ ഒരു ദിനം ആരംഭിക്കുന്നതെന്ന് മാനുഷി.  മുടിക്കും ചര്‍മ്മത്തിനും ബദാം വളരെ നല്ലതാണെന്നും ഒരു ദിവസം മുഴുവന്‍ ഉന്മേഷം നല്‍കുമെന്നും അവര്‍ പറയുന്നു.

വ്യായാമത്തില്‍ താന്‍ ഇഷ്ടപ്പെടുന്നത് ‘പൈലേറ്റ്’ ട്രെയിനിങ് ആണെന്നും മാനുഷി വെളിപ്പെടുത്തി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ