ബീജിങ്: പതിനേഴു വർഷത്തിനു ശേഷം ഇന്ത്യയിലേക്ക് ലോകസുന്ദരിപ്പട്ടം എത്തിച്ച് അഭിമാനമായി മാറിയിരിക്കുകയാണ് മാനുഷി ചില്ലാർ. ചൈനയിൽ നടന്ന മിസ് വേൾഡ് പോരാട്ടത്തിൽ 108 സുന്ദരിമാരെ പിന്തള്ളിയാണ് മാനുഷി ഒന്നാമതെത്തിയത്. 2000ത്തിൽ പ്രിയങ്ക ചോപ്രയാണ് ഇതിനു മുൻപ് ലോകസുന്ദരിപ്പട്ടം ഇന്ത്യയിലേക്കെത്തിച്ചത്.


കടപ്പാട്: ടൈംസ് നൗ

ലോ​ക​സു​ന്ദ​രി​പ്പ​ട്ടം ക​ര​സ്ഥ​മാ​ക്കു​ന്ന ആ​റാ​മ​ത് ഇ​ന്ത്യ​ൻ വ​നി​ത​യാ​ണ് മാ​നു​ഷി ചി​ല്ല​ർ. ഇ​തോ​ടെ ഏ​റ്റ​വു​മ​ധി​കം ത​വ​ണ ലോ​ക​സു​ന്ദ​രി​പ്പ​ട്ടം സ്വ​ന്ത​മാ​ക്കു​ന്ന രാ​ജ്യ​മെ​ന്ന നേ​ട്ടം ഇ​ന്ത്യ വെ​ന​സ്വേ​ല​യു​മാ​യി പ​ങ്കു​വ​യ്ക്കു​ന്നു. റീ​ത്ത ഫാ​രി​യ, ഐ​ശ്വ​ര്യ റാ​യ്, പ്രി​യ​ങ്ക ചോ​പ്ര, ഡ​യാ​ന ഹെ​യ്ഡ​ൻ, യു​ക്ത മു​ഖി എ​ന്നി​വ​രാ​ണ് ഇ​തി​നു മു​ന്പ് ഇ​ന്ത്യ​യി​ൽ​നി​ന്നു നേ​ട്ടം ക​ര​സ്ഥ​മാ​ക്കി​യ സു​ന്ദ​രി​മാ​ർ. 2000മാണ്ടിൽ പ്രിയങ്ക ചോപ്രയാണ് അവസാനമായി ലോകസുന്ദരി പട്ടം ഇന്ത്യയിലെത്തിച്ചത്.

ദല്‍ഹി ഭഗത്ഫൂല്‍ സിംഗ് മെഡിക്കല്‍ കോളജിലെ വിദ്യാര്‍ഥിനിയാണ് മാനുഷി ചില്ലാര്‍. ദല്‍ഹി സെന്റ് തോമസ് സ്‌കൂളിലും ഭഗത്ഫൂല്‍ സിംഗ് ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജിലും വിദ്യാഭ്യാസം നടത്തിയ മനുഷി ചില്ലാറിന്റെ രക്ഷിതാക്കളും ഡോക്ടര്‍മാരാണ്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ