മുകേഷ് അംബാനിയുടെ ഒരു പാർട്ടി ഒരുക്കിയാൽ ബോളിവുഡ് താരങ്ങളുടെ സാന്നിധ്യം എന്തായാലും ഉണ്ടാകും. ഇന്നലെ തന്റെ വസതിയിൽ അംബാനി സംഘടിപ്പിച്ച പാർട്ടിയും ബോളിവുഡ് താരങ്ങളാൽ നിറഞ്ഞുനിന്നതായിരുന്നു. കരീന കപൂറും സഹോദരി കരിഷ്മ കപൂറും ഒന്നിച്ചാണ് പാർട്ടിക്കെത്തിയത്. കരീന ഫുൾ ബ്ലാക്ക് അണിഞ്ഞാണ് എത്തിയത്. കരിഷ്മയാകട്ടെ ബ്ലാക്ക് ആൻഡ് വൈറ്റിലും.

#abouttonite#partymode in @ysl @louboutinworld @milly #funtimes

A post shared by KK (@therealkarismakapoor) on

കരീന-കരിഷ്മ കപൂർ സുന്ദരികൾ കഴിഞ്ഞാൽ പിന്നെ ഏവരുടെയും മനം കവർന്നത് കപൂർ കുടുംബത്തിലെ പുതിയ താരസുന്ദരികളാണ്. ശ്രീദേവിയുടെ മക്കളായ ജാൻവിയും ഖുഷിയുമാണ് കിടിൻ ഫാഷനിലൂടെ മറ്റു താരങ്ങളെ ഞെട്ടിച്ചത്. ബോളിവുഡ് അരങ്ങേറ്റത്തിന് തയാറെടുക്കുന്ന ജാൻവി ഗോൾഡൻ നിറത്തിലുളള വസ്ത്രമണിഞ്ഞാണ് എത്തിയത്. വസ്ത്രത്തിന് അനുയോജ്യമായ രീതിയിലായിരുന്നു ജാൻവിയുടെ കോസ്റ്റ്യൂം. മുഴുവൻ ആർട് വർക്കുകളാൽ നിറഞ്ഞ നീല നിറത്തിലുളള വസ്ത്രമാണ് ഖുഷി ധരിച്ചിരുന്നത്. ഖുഷിയെക്കാളും സുന്ദരി ജാൻവിയാണെന്നാണ് ചിത്രങ്ങൾ കണ്ടവർ പറയുന്നത്.

ജാക്വിലിൻ ഫെർണാണ്ടസ്, ശ്രദ്ധ കപൂർ, മലൈക അറോറ, ഹൃത്വിക് റോഷൻ, വരുൺ ധവാൻ, അർജുൻ കപൂർ, സിദ്ധാർഥ് മൽഹോത്ര, നേഹ ദുപിയ, ആദിത്യ റോയ് കപൂർ, കരൺ ജോഹർ തുടങ്ങിയവരും പാർട്ടിയിൽ പങ്കെടുക്കാനെത്തി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ