ന്യൂ​യോ​ർ​ക്ക്: ഫെയ്​സ്ബു​ക്ക് സ്‌​ഥാ​പ​ക​ൻ മാ​ർ​ക്ക് സു​ക്ക​ർ​ബ​ർ​ഗ് ര​ണ്ടാ​മ​തും അ​ച്ഛ​നാ​യി. സു​ക്ക​ര്‍​ബ​ര്‍​ഗി​ന്‍റേ​യും പ്രി​സി​ല്ല ചാ​ന്‍റേ​യും ര​ണ്ടാ​മ​ത്തെ കു​ട്ടിയും പെ​ണ്‍​കു​ഞ്ഞാ​ണ്. ഓ​ഗ​സ്റ്റ് എ​ന്നാ​ണ് കു​ഞ്ഞി​ന് പേ​ര് ന​ൽ​കി​യി​രി​ക്കു​ന്ന​തെ​ന്ന് ഫെയ്​സ്ബു​ക്ക് പോ​സ്റ്റി​ലൂ​ടെ സു​ക്ക​ർ​ബ​ർ​ഗ് അ​റി​യി​ച്ചു.

മ​ക​ളെ ലോ​ക​ത്തി​ലേ​ക്ക് സ്വാ​ഗ​തം ചെ​യ്തു​കൊ​ണ്ട് സു​ക്ക​ർ​ബ​ർ​ഗ് എ​ഴു​തി​യ കത്ത് വൈ​റ​ലായിക്കഴിഞ്ഞു. മ​ക​ള്‍ വ​ള​രു​ന്ന ലോ​ക​ത്തെ പ​രി​ച​യ​പ്പെ​ടു​ത്താ​നാ​ണ് ഈ ​ക​ത്തെ​ന്നും വേ​ഗ​ത്തി​ല്‍ അ​വ​ള്‍ വ​ള​രാ​തി​രി​ക്ക​ട്ടെ​യെ​ന്നും ഫെയ്​സ്ബു​ക്ക് കു​റി​പ്പി​ൽ അ​ദ്ദേ​ഹം പ​റ​ഞ്ഞു. കുഞ്ഞുണ്ടായ വിവരം അ​റി​ഞ്ഞ​യു​ട​ന്‍ ആ​ശം​സ​ക​ള്‍ നേ​ര്‍​ന്ന് നി​ര​വ​ധി പേ​രാ​ണ് ഫെയ്​സ്ബു​ക്കി​ൽ പോ​സ്റ്റി​ട്ട​ത്.

ത​ന്‍റെ ആ​ദ്യ​ മകൾ മാ​ക്സി​ന്‍റെ ജ​ന​ന സ​മ​യ​ത്ത് എ​ടു​ത്ത​തു പോ​ലെ ത​ന്നെ ഇ​ത്ത​വ​ണ​യും ര​ണ്ടു മാ​സ​ത്തെ പി​തൃ​ത്വ അവധി എ​ടു​ക്കു​ന്ന കാ​ര്യം ഫെയ്​സ്ബു​ക്ക് പോ​സ്റ്റി​ലൂ​ടെ സു​ക്ക​ർ​ബ​ർ​ഗ് അ​റി​യി​ച്ചി​രു​ന്നു. ഇ​ത്ത​വ​ണ ഭാ​ഗ​ങ്ങ​ളാ​യി അ​വ​ധി എ​ടു​ക്കാ​നു​ള്ള ഫെയ്​സ്ബു​ക്കി​ന്‍റെ ഓ​പ്ഷ​ൻ കൂ​ടി ഉ​പ​യോ​ഗി​ക്കു​ക​യാ​ണെ​ന്നും സു​ക്ക​ർ​ബ​ർ​ഗ് പ​റ​ഞ്ഞി​രു​ന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ