ബോളിവുഡും കടന്ന് അങ്ങ് ഹോളിവുഡിലെത്തിയിരിക്കുകയാണ് ദീപികയുടെ സാന്നിധ്യം. സിനിമയിലെ കഥാപാത്രങ്ങളോടൊപ്പം തന്നെ ദീപികയുടെ വസ്‌ത്രധാരണത്തിലെ ഫാഷനും ആരാധകർക്കിടയിൽ ചർച്ചയാകാറുണ്ട്. സിനിമയിലെ മാത്രമല്ല, പൊതു വേദികളിലെ താരത്തിന്റെ ഫാഷനും സിനിമാ ലോകത്തെ സംസാര വിഷയങ്ങളിലൊന്നാണ്. കാരണം ഫാഷനിൽ പുത്തൻ പരീക്ഷണങ്ങൾ നടത്തുന്ന വ്യക്തിയാണ് ദീപിക. ഏത് വേദിയുമായികൊളളട്ടെ സ്വന്തമായൊരു സ്‌റ്റൈൽ കൊണ്ടുവരാൻ ദീപിക ശ്രമിക്കാറുണ്ട്.

ദീപികയുടെ വ്സത്രധാരണവും ഹെയർ സ്റ്റൈലും മേക്കപ്പുമെല്ലാം ഫാഷൻ ലോകം ഉറ്റു നോക്കുന്ന ഒന്നാണ്. സിനിമയിലെ കഥാപാത്രങ്ങളെ പോലെ മനസ്സിൽ നിറഞ്ഞുനിൽക്കുന്നവയാണ് ദീപികയുടെ അവാർഡുകളിലെയും പാർട്ടികളിലെയും സ്റ്റൈലുകൾ. സ്വന്തമായൊരു ഫാഷൻ ബ്രാൻഡ് ദീപികയ്‌ക്കുണ്ട്, ഓൾ എബൗട്ട് യൂ. മിന്ത്രയുമായി ചേർന്നാണ് ദീപിക ഈ സംരംഭം തുടങ്ങിയിരിക്കുന്നത്. സ്ത്രീകളുടെ ധൈര്യവും ആത്മ വിശ്വാസവും പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ദീപിക ഈ ഫാഷൻ ബ്രാൻഡ് തുടങ്ങിയിരിക്കുന്നത്.

ഓൾ എബൗട്ട് യുവിന് വേണ്ടി നടത്തിയ ഫോട്ടോഷൂട്ടിന്റെ കുറച്ച് ദൃശ്യങ്ങൾ ദീപിക തന്റെ ഇൻസ്‌റ്റഗ്രാം അക്കൗണ്ടിലൂടെ പങ്ക്‌വച്ചിരുന്നു. ദീപികയുടെ ഫാഷൻ സെൻസ് എടുത്തുപറയുന്നതാണ് ഓരോ ചിത്രവും.

deepika padukone

deepika padukone

deepika padukone

deepika padukone

deepika padukone

deepika padukone

deepika padukone

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ