ബെയ്ജിങ്ങ്: സ്വന്തം കുഞ്ഞിനെ പാക്ക് ചെയ്ത് അനാഥാലയത്തിലേക്ക് കൊറിയര്‍ ചെയ്ത അമ്മ അറസ്റ്റിൽ. ചൈനയിൽ ഫൂച്ചൗവിലാണ് സംഭവം.

ഒന്നിലധികം പ്ലാസ്റ്റിക് കവറുകളിലാക്കി കുട്ടിയെ പൊതിഞ്ഞ ശേഷം കൊറിയറുകാരനെ ഏല്‍പിക്കുകയായിരുന്നു ലൂ. കവറിലെന്താണെന്ന് പല തവണ ആരാഞ്ഞെങ്കിലും എന്താണെന്ന് വ്യക്തമാക്കാന്‍ ലൂ തയ്യാറായിരുന്നില്ല. അനാഥാലയത്തിന്റെ വിലാസമായിരുന്നു പൊതിയില്‍ രേഖപ്പെടുത്തിയിരുന്നകത്. എന്നാല്‍ കവറുമായി പോകുമ്പോള്‍ ഉള്ളില്‍ നിന്ന് ഇളക്കവും ഞെരക്കവും കേട്ടതിനെ തുടര്‍ന്ന് പൊതിയഴിച്ചപ്പോഴാണ് ഉള്ളില്‍ ജീവനുള്ള കുട്ടിയെ കാണുന്നത്.

അമ്മയായ 24കാരിയായ ലൂവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവരെ ചോദ്യം ചെയ്തു വരികയാണെന്നും പൊലീസ് അറിയിച്ചു. കുട്ടി സുരക്ഷിതയാണെന്നും ആരോഗ്യം വീണ്ടെടുത്തുകൊണ്ടിരിക്കുകയാണെന്നും പൊലീസ് വിശദീകരിച്ചു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ