കാൻ ഫിലിം ഫെസ്റ്റിവലിൽ ഏവരുടെയും മനം കവർന്ന് ലോകസുന്ദരി ഐശ്വര്യ റായ് ബച്ചൻ. ഡിസ്‌നി കഥകളിലെ രാജകുമാരിയ ഓർമ്മിപ്പിക്കുന്ന തരത്തിലുളള വസ്‌ത്രങ്ങൾ അണിഞ്ഞാണ് ഐശ്വര്യ കാനിലെത്തിയിരിക്കുന്നത്. ഇളം നീല നിറത്തിലുളള ഗൗൺ ധരിച്ചാണ് ഐശ്വര്യ റെഡ് കാർപെറ്റിലെത്തി ഏവരുടെയും പ്രശംസ പിടിച്ചു പറ്റിയത്.

സൗന്ദര്യവര്‍ധക ഉല്‍പന്ന ബ്രാന്‍ഡായ ലോറിയല്‍ പാരിസിനെയാണ് ഐശ്വര്യ കാനില്‍ പ്രതിനിധീകരിക്കുന്നത്. കാനിലെ ഐശ്വര്യയുടെ മറ്റു വസ്‌ത്രധാരമങ്ങളും ശ്രദ്ധേയമായിരുന്നു. ആദ്യ ദിനത്തിൽ പച്ച നിറത്തിലുളള ഗൗൺ ധരിച്ചാണ് ഐശ്വര്യ കാൻ വേദിയിലെത്തിയത്.

അതിന് ശേഷം ക്രീം നിറത്തിലുളള ഗൗൺ അണിഞ്ഞുളള ഐശ്വര്യയുടെ വസ്‌ത്രധാരണവും ഏവരുടെയും ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു.

2002 തൊട്ട് കാൻ ഫിലിം ഫെസ്റ്റിവലിലെ സജീവ സാന്നിധ്യമാണ് ഐശ്വര്യ. ഓരോ തവണത്തെയും ഐശ്വര്യയുടെ വസ്‌ത്രധാരണവും ഫാഷനും ആരാധകർക്കിടയിൽ ചർച്ചയായിരുന്നു. മകൾ ആരാധ്യയ്‌ക്കൊപ്പമാണ് ഐശ്വര്യ കാനിലെത്തിയിട്ടുളളത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ