ഭാര്യ പിണങ്ങിപ്പോയതില്‍ മനംനൊന്ത് വ്യത്യസ്തമായ രീതിയിൽ ആത്മഹത്യ ചെയ്ത് യുവാവ്. റഷ്യയില്‍ നിന്നുള്ള അര്‍ലാന്‍ വലീവ് (31) എന്ന യുവാവാണ് ക്രൂരമായ ആത്മഹത്യ മാര്‍ഗ്ഗം സ്വീകരിച്ചത്. പാമ്പ് വളര്‍ത്തലില്‍ കമ്പക്കാരനായ വലീവ് മരണവും തിരഞ്ഞെടുത്തത് പ്രീയപ്പെട്ട പാമ്പില്‍ നിന്ന്. പാമ്പിനെ കൊണ്ട് കയ്യില്‍ കടിപ്പിക്കുന്നതു മുതല്‍ തന്റെ മരണം വരെയുള്ള രംഗങ്ങള്‍ ലൈവ് സ്ട്രീമിങിലൂടെ ഭാര്യ കാണാന്‍ പ്രദര്‍ശിപ്പിച്ചു. ലോകത്തെ തന്നെ ഞെട്ടിച്ചിരിക്കുകയാണ് ഈ വീഡിയോ
പാമ്പ് കയ്യില്‍ കൊത്തുന്നതിന്റെ ശബ്ദം മുതല്‍ വീഡിയോയിലുണ്ട്. കൊത്തിയ പാടും വലീവ് ഉയര്‍ത്തി കാണിച്ചു. അവസാനം വേച്ചു വെച്ച് വലീവ് ബാത്റൂമിലേയ്ക്ക് നടന്നു. ഇതിന് നിമിഷങ്ങള്‍ക്കകം ഇയാള്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്. മാസങ്ങള്‍ക്ക് മുന്‍പാണ് ഭാര്യ കാത്യയും തമ്മില്‍ പിണങ്ങിയത്. ഇതേ തുടര്‍ന്നുണ്ടായ കയ്യേറ്റത്തില്‍ ഭാര്യയെ മര്‍ദ്ധിക്കുകയും അവര്‍ക്ക് പരിക്കേറ്റിരുന്നെന്നും വലീവിന്റെ സുഹൃത്തുക്കള്‍ പറഞ്ഞു. ഇതോടെ കാത്യ പിണങ്ങിപ്പോയി. പിന്നീട് മാനസികമായി തകര്‍ന്ന നിലയിലായിരുന്നു വലീവ്.
‘അവളെ താനേറെ സ്നേഹിച്ചിരുന്നു. ഇതു കാണുന്ന ആരെങ്കിലും മരണം അവളെ അറിയിക്കണം’ ഇത്രയും ചിരിച്ചുകൊണ്ട് പറഞ്ഞ ശേഷമായിരുന്നു മരണം.
ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ