വാഷിങ്ടണ്‍ : നിഷ്കളങ്കമായ ചില കുടുംബ നിമിഷങ്ങള്‍ പതിറ്റാണ്ട് നീണ്ട നിയമപോരാട്ടത്തിന് വഴിവെച്ച കഥയാണ് ലിസയുടേയും എ ജെ ഡിമാരേയുടെതും.

2008ലാണ് അഞ്ചും നാലും ഒന്നരയും വയസ്സുള്ള മക്കളോടൊപ്പം ഈ ദമ്പതികള്‍ സാന്‍ ഡിയാഗോ സന്ദര്‍ശിക്കുന്നത്. വെക്കേഷന്‍ ആസ്വദിക്കുന്ന എല്ലാ രക്ഷിതാക്കളെയും പോലെ അവര്‍ നൂറുകണക്കിന് ഫൊട്ടൊ എടുത്തു. യാത്ര തീര്‍ന്ന് അരിസോണയിലെ അവരുടെ വീട്ടില്‍ പോകുന്നതിനിടയില്‍ ക്യാമറയിലെ ഫൊട്ടോ പ്രിന്‍റിനായി  വാള്‍മാര്‍ട്ടില്‍ കൈമാറുകയും ചെയ്തു.. അവിടം മുതലാണ്‌ അവരുടെ ദുരിതം ആരംഭിക്കുന്നത്.

ഒരു ദിവസത്തിനുള്ളില്‍ തന്നെ അവരുടെ വാതിലില്‍ ഒരു അതിഥി എത്തി, അമേരിക്കന്‍ പൊലീസ് !

അവര്‍ പകര്‍ത്തിയ ഫൊട്ടോകളില്‍ പോര്‍ണോഗ്രഫി റിപ്പോര്‍ട്ട് ചെയ്ത വാള്‍മാര്‍ട്ട് തൊഴിലാളിയുടെ പരാതിയിന്മേലാണ് പൊലീസ് എത്തിയത്. ഒരു ചിത്രത്തില്‍ തോര്‍ത്ത് പുതച്ച പെണ്‍കുട്ടികള്‍ പരസ്പരം കെട്ടിപ്പിടിച്ചു നില്‍ക്കുകയായിരുന്നു എന്നും മറ്റേതില്‍ കുട്ടിയുടെ ഗുഹ്യഭാഗം കാണാം എന്നും ആരോപിച്ചായിരുന്നു കേസ്.

കാര്യങ്ങള്‍ മാറിമറിയുകയായിരുന്നു നിഷ്കളങ്കമായി ഡിമാരെ കണ്ട ചിത്രങ്ങള്‍ക്കെതിരെ പൊലീസുകാര്‍ ലൈംഗിക അധിക്ഷേപം ആരോപിച്ച് അന്വേഷണം ആരംഭിച്ചു, സാമൂഹ്യ പ്രവര്‍ത്തകര്‍ കാമ്പൈന്‍ ആരംഭിച്ചു. ദമ്പതികള്‍ കുട്ടികളെ ലൈംഗികമായി അധിക്ഷേപിക്കുന്നവര്‍ ആണോ എന്നുള്ള അന്വേഷണങ്ങളുമായി അവര്‍ ഡിമാരെ ദമ്പതിമാരുടെ കുടുംബാംഗങ്ങള്‍ക്കും സുഹൃത്തുകള്‍ക്കും ചുറ്റുംകൂടിയപ്പോള്‍ കുട്ടികളെ നിയമം സുരക്ഷിത്മായൊരു കസ്റ്റഡിയിലേക്ക് വിട്ടു.

അധികൃതര്‍ കുറ്റം തെളിയിക്കാന്‍ പരാജയപ്പെട്ടപ്പോള്‍ ആരോപിക്കപ്പെടുന്ന ചിത്രത്തില്‍ യാതൊന്നും തന്നെയില്ലെന്നും അതൊരു സാധാരണ കുടുംബചിത്രമാണ് എന്നും കോടതി വിധിയെഴുതി. ദമ്പതികള്‍ ഭരണഘടനാലംഘനം ആരോപിച്ച് അധികൃതര്‍ക്കെതിരെയും പരാതി നല്‍കി. ഇങ്ങനെ വര്‍ഷങ്ങളോളമാണ് നിയമപോരാട്ടങ്ങള്‍ നീണ്ടു.

ഈ ചൊവ്വാഴ്ചയാണ് ഒരു നിര നിയമപോരാട്ടങ്ങള്‍ അവസാനിച്ചുകൊണ്ട് കേസ് തീര്‍പ്പിലെത്തിയത്. ഇത്രയും വര്‍ഷം തങ്ങളുടെ കുട്ടികളെ അനധികൃതമായി തങ്ങളില്‍ നിന്നും അകറ്റുകയായിരുന്നു എന്ന് മാത്രമാണ് ഡിമാരെ ദമ്പതികള്‍ വാദിച്ചത്.

” ദമ്പതികള്‍ കുട്ടികളെ ശാരീരികമായി പീഡിപ്പിക്കുകയോ അവരെ വേദനിപ്പിക്കുകയോ ചെയ്യുന്നതായി വിശ്വസിക്കാന്‍ ഒന്നും തന്നെയില്ല” എന്നാണ് കേസില്‍ വിധി പറഞ്ഞ ജഡ്ജി നിരീക്ഷിച്ചത് എന്ന് ദ് വാഷിങ്ടണ്‍ പോസ്റ്റ്‌ റിപ്പോര്‍ട്ട് ചെയ്യുന്നു, അതിനാല്‍ തന്നെ അവരില്‍ നിന്നും കുട്ടികളെ അകറ്റാനുള്ള ശ്രമം ഭരണഘടനാപരമല്ല എന്നും കോടതി നിരീക്ഷിച്ചു.

” ദമ്പതിമാര്‍ കുട്ടികളെ ചൂഷണം ചെയ്യുന്നതിന്‍റെയോ ചിത്രങ്ങള്‍ ഇല്ല, നഗനമായ കുട്ടിയെ ചൂഷണം ചെയ്യുന്നതായി സൂചിപ്പിക്കുന്നതല്ല ചിത്രങ്ങള്‍. ഇനി ഭാവിയില്‍ അവരത് ആര്‍ക്കെങ്കിലും കൈമാറും എന്ന് പറയാനും ആകില്ല. ഇത്തരമൊരു സാഹചര്യത്തില്‍ എങ്ങനെയാണ് പരാതിക്കാര്‍ ദാമ്പതികള്‍ക്കെതിരെ ഇത്തരം ഗുരുതരമായ ആരോപണം ഉന്നയിക്കുന്നത് ? ” കേസ് വിസ്തരിച്ച മൂന്നംഗ ബെഞ്ച്‌ ആരാഞ്ഞു.

ഒരു ഡിറ്റക്ട്ടീവ്, വാള്‍മാര്‍ട്ട്, സ്റ്റേറ്റ് അറ്റോണി ജനറല്‍, പിയോരിയ നഗരം എന്നിവരാണ് പരാതിക്കാര്‍.

ദമ്പതികള്‍ കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്നു എന്ന് വരുത്തി തീര്‍ക്കാന്‍ അവര്‍ ആവത്‌ ചെയതു. അവരുടെ ഫൊട്ടോ ശേഖരങ്ങള്‍ അരിച്ചുപെറുക്കി, വീട് റെയിഡ് ചെയ്തു, കമ്പ്യൂട്ടര്‍, മൊബൈല്‍ഫോണ്‍, ഫിലിമുകള്‍ തുടങ്ങി വീട്ടിലുള്ള ഓരോ തുണ്ട് കടലാസും തിരഞ്ഞു എന്നാണ് കോടതി രേഖകള്‍ കാണിക്കുന്നത്.

ഇന്റര്‍നെറ്റിന്‍റെ വരവോടെ കുട്ടികളുടെ പോര്‍ണുകള്‍ക്ക് ആവശ്യക്കാര്‍ ഇരട്ടിച്ചു എന്നും പ്രായപൂര്‍ത്തിയാകാത്തവരുടെ ചിത്രങ്ങളും വീഡിയോകളും ഇന്റര്‍നെറ്റില്‍ വലിയ തോതില്‍ പ്രചരിപ്പിക്കുന്നുണ്ട് എന്നുമാണ് പഠന റിപ്പോര്‍ട്ടുകള്‍.

അതേസമയമാണ്  ഇത്തരത്തിലുള്ള അനാവശ്യ ഇടപെടലുകള്‍ കാര്യങ്ങളുടെ ഗതി മാറ്റുന്നതാണ് എന്നും നിയമത്തിലുള്ള വിശ്വാസ്യത ഇല്ലാതാക്കുന്നതാണ് എന്നും ആരോപിക്കുന്നവരുണ്ട്. ചെറിയ പ്രായത്തില്‍ കുട്ടികളെ കുളിപ്പിക്കുകയും മറ്റും ചെയ്യുന്ന രക്ഷിതാക്കള്‍ക്ക് നേരെ ഉയരുന്ന ലൈംഗിക ചൂഷണമെന്ന ആരോപണമാക്കുന്നതിലെ അപകടം വിമര്‍ശിക്കുന്നവരുണ്ട്. ഇത് അമേരിക്കയില്‍ മാത്രമേ നടക്കൂ എന്ന് അടക്കം പറയുന്നവരുമുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ