ഫാഷനിലൂടെ ആരാധകരുടെ ഹൃദയം വീണ്ടും കീഴടക്കി ഐശ്വര്യ റായ് ബച്ചൻ. ഓസ്ട്രേലിയയിലെ സിഡ്നിയിൽ വാച്ചിന്റെ ഷോറൂം ഉദ്ഘാടനത്തിനായി എത്തിയ ഐശ്വര്യ ലുക്ക് കൊണ്ടും ഫാഷൻ കൊണ്ടും ആരാധകരെ അതിശയപ്പെടുത്തി.

ബ്ലാക്ക്, സിൽവർ നിറത്തിലുളള വസ്ത്രമാണ് ഐശ്വര്യ ധരിച്ചിരുന്നത്. വസ്ത്രത്തിന് അനുയോജ്യമായ രീതിയിലായിരുന്നു മേക്കപ്പ്. സിൽവർ ഫ്രോക്കിന് ഹൈഹീൽ ചെരുപ്പാണ് ഐശ്വര്യ ഉപയോഗിച്ചത്.

ഐശ്വര്യയും ഭർത്താവ് അഭിഷേകും മകൾ ആരാധ്യയും ഇപ്പോൾ ഓസ്ട്രേലിയയിലാണുളളത്. അഭിഷേകിന്റെ പിറന്നാൾ ആഘോഷിക്കാനാണ് കുടുംബം ഓസ്ട്രേലിയയിൽ എത്തിയിട്ടുളളത്. ഫെബ്രുവരി 5 നാണ് അഭിഷേക് ബച്ചന്റെ പിറന്നാൾ.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ