തിരുവനന്തപുരം: കൊച്ചിയിൽ ആക്രമണത്തിനിരയായ യുവനടിക്കെതിരെ അപകീർത്തികരമായ പരമാർശം നടത്തിയതിന് പി.സി ജോർജ്ജ് എം.എൽ.എയ്ക്ക് എതിരെ വനിത കമ്മീഷൻ കേസെടുക്കും. വിവിധ ഇടങ്ങളിൽവെച്ച് ഇരയായ നടിക്കെതിരെ അപീകീർത്തി പരമായ സംഭാഷണവും, പരാമർശവും നടത്തിയതിനാണ് വനിത കമ്മീഷൻ സ്വമേധയ കേസ് എടുത്തിരിക്കുന്നത്. വനിതാക്കമ്മീഷൻ അധ്യക്ഷ എം.സി.ജോസഫൈനാണ് ഇത് സംബന്ധിച്ച് നിർദേശം നൽകിയത്.

പി.സി ജോർജ്ജിന്റെ മൊഴി എടുക്കാൻ സ്പീക്കറോട് അനുമതി തേടാനും കമ്മീഷൻ തീരുമാനിച്ചിട്ടുണ്ട്. വാർത്താസമ്മേളനങ്ങളിലും ചാനൽ ചർച്ചകളിലും ജോർജ് നടത്തിയ പരാമർശങ്ങൾ സ്ത്രീത്വത്തെയാകെ അപമാനിക്കുന്ന തരത്തിലുള്ളതാണെന്നും കമ്മീഷൻ വ്യക്തമാക്കി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ