കണ്ണൂർ: കൂത്തുപറന്പിൽ പൂക്കോത്ത് ഒറ്റയ്ക്ക് താമസിച്ചിരുന്നു വൃദ്ധയെ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. പൂക്കോത്ത് പ്രഭനിവാസിൽ സി.സി.ലക്ഷ്മിയാണ് മരിച്ചത്. വീടിനു മുറ്റത്താണ് ലക്ഷ്മിയുടെ മൃതദേഹം കണ്ടെത്തിയത്.

വീടിന്‍റെ മുകൾഭാഗം ഇവർ വാടകയ്ക്ക് നൽകിയിരുന്നു. ഇവിടെ താമസിച്ചിരുന്നവരാണ് മൃതദേഹം ആദ്യ കണ്ടത്. ശരീരത്തിൽ പെള്ളലേറ്റ് പാടുകളുള്ളത് ദുരൂഹതയുണർത്തുന്നുണ്ട്.

ഫോറൻസിക് വിദഗ്ദർ സ്ഥലത്തെത്തി പരിശോധന നടത്തി. സംഭവത്തിൽ കൂത്തുപറമ്പ് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വീട്ടിൽ മോഷണ ശ്രമങ്ങൾ ഒന്നും നടന്നിട്ടില്ലെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ