മലപ്പുറം: കുറ്റിപ്പുറത്ത് യുവാവിന്റെ ജനനേന്ദ്രിയം മുറിച്ച സംഭവത്തില്‍ യുവതി അറസ്റ്റില്‍. പെരുമ്പാവൂര്‍ സ്വദേശിനിയായ യുവതിയാണ് അറസ്റ്റിലായത്. ഇവര്‍ക്കെതിരെ വധശ്രമത്തിന് കേസെടുത്തു.

പുറത്തൂര്‍ സ്വദേശി ഇര്‍ഷാദിന്റെ ജനനേന്ദ്രിയമാണ് കുറ്റിപ്പുറത്തെ ഒരു ലോഡ്ജ് മുറിയില്‍ വച്ച് മുറിച്ചത്. ജനനേന്ദ്രിയത്തിന്റെ 70 ശതമാനത്തോളം അറ്റുപോയ നിലയിലാണ്. അതേസമയം താന്‍ സ്വയം ജനനേന്ദ്രിയം മുറിച്ചെന്നായിരുന്നു ഇര്‍ഷാദ് അവകാശപ്പെട്ടിരുന്നത്. ഇരുവരും ലോഡ്ജിലെത്തി മുറിയെടുത്തതിന് പിന്നാലെയാണ് സംഭവം നടന്നത്. വസ്ത്രത്തില്‍ രക്തം പുരണ്ട നിലയില്‍ ലോഡ്ജ് ജീവനക്കാരാണ് ഇയാളെ ആശുപത്രിയില്‍ എത്തിച്ചത്.

ആറ് മാസം മുമ്പ് ഇവര്‍ രഹസ്യമായി വിവാഹം കഴിച്ചിരുന്നതായാണ് വിവരം. പിന്നീട് യുവാവ് ഗള്‍ഫിലേക്ക് പോകുകയും മടങ്ങിയെത്തിയപ്പോള്‍ വീട്ടുകാര്‍ വേറെ വിവാഹം ഉറപ്പിക്കുകയും ചെയ്തു. ഇതറിഞ്ഞ യുവതി യുവാവിനെ വിളിച്ചുവരുത്തി പ്രതികാരം ചെയ്യുകയായിരുന്നുവെന്നാണ് വിവരം. തിരൂര്‍ റെയില്‍വേ സ്റ്റേഷന് സമീപമുള്ള ഒരു കടയില്‍ നിന്നും തെര്‍മോകോള്‍ മുറിക്കുന്ന ബ്ലേഡ് വാങ്ങിയാണ് കൃത്യം നിര്‍വഹിച്ചതെന്ന് യുവതി പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ