മൂന്നാർ: ഇടുക്കി ജില്ലയിലേക്ക് വർഷങ്ങൾക്ക് മുൻപ് കുടിയേറി പാർത്തവരെ കയ്യേറ്റക്കാരായി
ചിത്രീകരിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇടുക്കിയിലെ കുടിയേറ്റക്കാരെ സംസ്ഥാന സർക്കാർ സംരക്ഷിക്കുമെന്നും കയ്യേറ്റക്കാരെ ഒഴിപ്പിക്കും എന്നും മുഖ്യമന്ത്രി പറഞ്ഞു. ഇടുക്കിയിൽ നടക്കുന്ന പട്ടയ വിതരണത്തിനിടെയാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.

ഇടുക്കിയിൽ റവന്യുഭൂമി കയ്യേറിയവർ ഉടൻ അത് തിരിച്ച് തരുന്നതാണ് നല്ലതെന്നും അല്ലെങ്കിൽ ഒഴിപ്പിക്കാൻ വരുമ്പോൾ പരാതി പറഞ്ഞിട്ട് കാര്യമുണ്ടാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. കള്ളവിദ്യയിലൂടെ കയ്യേറ്റത്തിന് പുറപ്പെട്ടാൽ സംസ്ഥാന സർക്കാർ സംരക്ഷിക്കില്ലെന്നും പിണറായി വിജയൻ മുന്നറിയിപ്പ് നൽകി.

ഇടുക്കിയിൽ 5590 പേർക്കാണ് ഇന്ന് മുഖ്യമന്ത്രി പട്ടയം നൽകിയത്. 2 വർഷത്തിനുള്ളിൽ അർഹരായ എല്ലാ കുടിയേറ്റക്കാർക്കും സർക്കാർ പട്ടയം നൽകുമെന്നും പിണറായി വിജയൻ പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ