കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റിലായ ദിലീപിന്റെ ചാലക്കുടിയിലെ ഭൂമി ഇടപാടിനെകുറിച്ച് വിജിലന്‍സ് അന്വേഷണത്തിന് ശുപാര്‍ശ. ഡി സിനിമാസ് തിയറ്ററിനെതിരായ ഭൂമി കയ്യേറ്റ ആരോപണം അന്വേഷിക്കണമെന്ന് ചാലക്കുടി മുനിസിപ്പല്‍ കൌണ്‍സില്‍ ശുപാര്‍ശ നല്‍കി. ആധാരത്തിലെ ക്രമക്കേട് അന്വേഷിക്കണമെന്നും ആവശ്യമുണ്ട്.

വ്യാ​ജ ആ​ധാ​ര​ങ്ങ​ൾ ച​മ​ച്ചാ​ണ് ദി​ലീ​പ് സ്ഥ​ലം വാ​ങ്ങി​യ​തെ​ന്നും ഇ​തി​നാ​യി 2014ല്‍ ന​ഗ​ര​സ​ഭ ഭ​രി​ച്ചി​രു​ന്ന യു​ഡി​എ​ഫ് ഭ​ര​ണ​സ​മി​തി ല​ക്ഷ​ങ്ങ​ൾ കൈ​ക്കൂ​ലി വാ​ങ്ങി​യെ​ന്നും ആ​രോ​പ​ണ​ങ്ങ​ളു​ണ്ട്. അഞ്ച് ലക്ഷം രൂപ ടൗണ്‍ഹാള്‍ നിര്‍മ്മാണത്തിന് ദിലീപ് സംഭാവനയായി നല്‍കിയെന്ന് എല്‍ഡിഎഫ് ആരോപിച്ചു. കൂടാതെ 20 ലക്ഷം രൂപയാണ് ദിലീപ് കൈക്കൂലി നല്‍കിയതെന്നും ആരോപണമുണ്ട്.

ദി​ലീ​പി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ചാ​ല​ക്കു​ടി​യി​ലെ ഡി-​സി​നി​മാ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട കൈ​യേ​റ്റ ആ​രോ​പ​ണ​ങ്ങ​ൾ അ​ന്വേ​ഷി​ക്കു​വാ​ൻ നി​ർ​ദേ​ശം ന​ൽ​കി​യി​രു​ന്നു. ചാ​ല​ക്കു​ടി​യി​ൽ ഡി-​സി​നി​മാ​സ് നി​ർ​മി​ക്കു​ന്ന​തി​നാ​യി ഒ​രേ​ക്ക​ർ ഭൂ​മി വാ​ങ്ങി​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ആ​രോ​പ​ണ​ങ്ങ​ൾ അ​ന്വേ​ഷി​ച്ച് ഉ​ട​ൻ റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്കാ​ന്‍ റ​വ​ന്യൂ മ​ന്ത്രി ഇ. ​ച​ന്ദ്ര​ശേ​ഖ​ര​ന്‍റെ ഓ​ഫീ​സ് ജി​ല്ലാ ക​ള​ക്ട​ർ​ക്കു നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ