ദില്ലി: ഇന്ത്യയിലെ മികച്ച പൊലീസ് സ്റ്റേഷനുകളില്‍ ഒന്നായി സംസ്ഥാനത്തെ ഒരു സ്റ്റേഷനും സ്ഥാനം പിടിച്ചു. കണ്ണൂര്‍ ജില്ലയിലെ വളപട്ടണം പൊലീസ് സ്റ്റേഷനാണ് സംസ്ഥാനത്തിന് അഭിമാനമായ നേട്ടം കൈവരിച്ചത്. ഡിജിപി ലോക്നാഥാ് ബെഹ്റയാണ് ഇക്കാര്യം പറഞ്ഞത്. ഡിജിപിമാരുടെ ദേശീയ കോണ്‍ഫറന്‍സില്‍ പ്രഖ്യാപനം നടന്നതായും അദ്ദേഹം അറിയിച്ചു. കേന്ദ്ര ആഭ്യന്തര വകുപ്പാണ് മികച്ച സ്റ്റേഷനുകളെ തിരഞ്ഞെടുത്തത്. ഐഎസ് ബന്ധമുള്ള കണ്ണൂർ സ്വദേശികളെ അറസ്റ്റ് ചെയ്തത് വളപട്ടണം പൊലീസായിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ