കോഴിക്കോട്: കോഴിക്കോട് ജില്ലയിൽ സിപിഐഎം ഓഫിസുകള്‍ക്ക് നേരെ വ്യാപക ആക്രമണം. കോഴിക്കോട് വടകര ഏരിയകമ്മിറ്റി ഓഫിസിന് നേരെ ഇന്നലെ രാത്രി കല്ലേറുണ്ടായി. ആക്രമണത്തില്‍ ഓഫിസിന്റെ ജനല്‍ചില്ലുകള്‍ തകര്‍ന്നു. കോഴിക്കോട് ഒളവണ്ണയിലും സിപിഐഎം ഓഫിസിന് നേരെ ആക്രമണമുണ്ടായി. ഇതില്‍ പ്രതിഷേധിച്ച് ഒളവണ്ണ പഞ്ചായത്തിൽ ഇടതുമുന്നണി ഇന്ന് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്.

സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് നേരെ ഇന്നലെ എകെജി ഭവനിൽ ഉണ്ടായ കൈയേറ്റത്തില്‍ പ്രതിഷേധിച്ച് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇന്നലെ സിപിഐഎം പ്രതിഷേധ പ്രകടനങ്ങൾ നടത്തിയിരുന്നു. ചില സ്ഥലങ്ങളില്‍ ബിജെപിയുടെ ഓഫിസുകള്‍ക്കും കൊടിമരങ്ങള്‍ക്കും നേരെ ആക്രമണം ഉണ്ടായിരുന്നു. ബിജെപിയുടെ ചെറുവണ്ണൂർ ഓഫീസിൽ ആക്രമണം ഉണ്ടായെന്നാരോപിച്ച് ബേപ്പൂർ നിയജക മണ്ഡലത്തിൽ ബിജെപിയും ഹർത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ