കൊച്ചി: കൊച്ചിയിൽ രണ്ടു കോടി മുപ്പത് ലക്ഷം രൂപയുടെ അസാധു നോട്ടുകൾ പിടികൂടി. നിരോധിച്ച 500, 1000 രൂപ നോട്ടുകളാണ് പിടികൂടിയത്. പനങ്ങാട് സ്റ്റേഷൻ പരിധിയിൽ വച്ചാണ് സംഭവം. പഴയ നോട്ടുകൾ മാറിയെടുക്കാനായി ഒരു സംഘം കൊച്ചിയിലേക്ക് വരുന്നു എന്ന വിവരം ലഭിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് സംഘം കുടുങ്ങിയത്. സംഭവവുമായി ബന്ധപ്പെട്ട് അഞ്ചു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇവരെ പനങ്ങാട് പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി.

സംഘം എത്തുന്ന വിവരം ആദ്യം നൽകിയത് തൃപ്പൂണിത്തുറ സ്വദേശിയാണ്. ഇയാളെ പിന്തുടർന്ന് നടത്തിയ നീക്കത്തിലാണ് മറ്റു നാലുപേരെ കൂടി അറസ്റ്റ് ചെയ്തത്. ‌തൃശൂർ, മൂവാറ്റുപുഴ, ഇരിങ്ങാലക്കുട, കോഴിക്കോട് സ്വദേശികളാണ് പിടിയിലായത് എന്നാണ് വിവരം. കൊച്ചിയിലെ ഷാഡോ പൊലീസ് ആണ് സംഘത്തെ പിടികൂടിയത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ