കൊച്ചി: കുട്ടികളെ തട്ടിക്കൊണ്ടു പോയെന്ന വ്യാജവാര്‍ത്ത പ്രചരിപ്പിച്ചതിന് രണ്ടു പേര്‍ അറസ്റ്റിലായി. വടക്കന്‍ പറവൂര്‍ സ്വദേശികളായ ഷിബു, അബൂബക്കര്‍ എന്നിവരാണ് പിടിയിലായത്. സമൂഹമാധ്യമങ്ങളിലൂടെയാണ് ഇവര്‍ വാര്‍ത്ത പ്രചരിപ്പിച്ചത്.

വാഹനത്തിൽ ഒരു കുട്ടിയെ തട്ടിക്കൊണ്ട് പോകുന്നതായി കണ്ടതായും ചാക്കിൽ നിന്ന് കുട്ടികളുടെ കരച്ചിൽ കേട്ടതായുമായുള്ള സന്ദേശമാണ് കഴിഞ്ഞ ദിവസം പ്രചരിച്ചത്. ഓട്ടോ ഡ്രൈവറായ അബൂബക്കറാണ് ഇക്കാര്യം സുഹൃത്തുക്കളോട് പറഞ്ഞത്. ഇത് കേട്ട ഷിബു ഇത് വാട്ട്സാപ്പ് സന്ദേശമാക്കി പ്രചരിപ്പിക്കുകയായിരുന്നു.

എന്നാൽ ഈ വാർത്ത വ്യാജമായിരുന്നുവെന്ന് ഇരുവരും സമ്മതിച്ചു. മദ്യലഹരിയിലാണ് ഇക്കാര്യം പറഞ്ഞതെന്നും അബൂബക്കർ മൊഴി നൽകി. സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്ന പല വാർത്തകളും വ്യാജമാണെന്ന് ആലുവ റൂറൽ എസ്.പി എ.വി ജോർജ്ജ് പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ