തിരുവനന്തപുരം: ഗതാഗതമന്ത്രി എ.കെ.ശശീന്ദ്രൻ രാജിവച്ചേക്കുമെന്ന് സൂചന. മന്ത്രിക്കെതിരെ ആക്ഷേപമുയർന്ന സാഹചര്യത്തിലാണ് ഇത്. മുന്നണിക്കും പാർട്ടിക്കും ദോഷം വരുന്ന ഒന്നും ചെയ്യില്ല. എന്തെങ്കിലും വീഴ്ച പറ്റിയിട്ടുണ്ടെങ്കിൽ അതു തന്റേതു മാത്രമാണ്. എല്ലാവരോടും തുറന്നു ഇടപെടുന്ന വ്യക്തിയാണ് താനെന്നും ശശീന്ദ്രൻ പറഞ്ഞു.

Read More: മാറുന്ന സർക്കാരുകൾ മാറാത്ത ലൈംഗിക അപവാദങ്ങൾ, കേരള സർക്കാരുകളെ പിടിച്ചുലച്ച ലൈംഗിക ആരോപണങ്ങൾ

ശശീന്ദ്രനെതിരായ ആരോപണം ഗൗരവമുളളതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. എല്ലാ വശത്തെക്കുറിച്ചും പരിശോധിച്ചശേഷം ആവശ്യമായ നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

മന്ത്രിയുടേതെന്ന പേരിൽ ലൈംഗികച്ചുവയുളള ഫോൺ സംഭാഷണം പുറത്തുവന്ന സാഹചര്യത്തിലാണ് രാജി വച്ചേക്കുമെന്ന സൂചന.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ