തി​​രു​​വ​​ന​​ന്ത​​പു​​രം: അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ഇന്ന് മുതൽ മൂന്ന് ദിവസം ദക്ഷിണ റയിൽവേയിൽ തീവണ്ടി ഗതാഗതം തടസ്സപ്പെടും. വിവിധ ട്രയിനുകളുടെ സമയക്രമത്തിലുളള താത്കാലിക വ്യത്യാസം റയിൽവേ പുറത്തുവിട്ടു.

ചെന്നൈ എഗ്മോറിൽ നിന്ന് ഗുരുവായൂരിലേക്ക് പോകുന്ന ചെ​​​ന്നൈ എ​​​ഗ്‌മോർ-​​​ഗു​​​രു​​​വാ​​​യൂ​​​ർ എ​​​ക്സ്പ്ര​​​സ്, ഈ ദിവസങ്ങളിൽ മൂന്ന് മണിക്കൂർ പത്ത് മിനിറ്റ് വൈകും. തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം സ്റ്റേ​​​ഷ​​​നി​​​ൽ മൂന്നു മണിക്കൂർ 10 മി​​​നി​​​റ്റ് ട്രയിൻ നി​​​ർ​​​ത്തി​​​യി​​​ടും.

ബി​​​ലാ​​​സ്പുർ -തി​​​രു​​​ന​​​ൽ​​​വേ​​​ലി എ​​​ക്സ്പ്ര​​​സ് 15ന് കൊ​​​ച്ചു വേ​​​ളി​​​യി​​​ൽ ഒ​​​ന്ന​​​ര മ​​​ണി​​​ക്കൂ​​​റും, ക​​​ന്യാ​​​കു​​​മാ​​​രി-​​​ദി​​​ബ്രു​​​ഗ​​​ഡ് വി​​​വേ​​​ക് എ​​​ക്സ്പ്ര​​​സ് തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്ത് ഒരു മണിക്കൂർ അമ്പത് മിനിറ്റ് നിർത്തിയിടും. ദിബ്രുഗഡിൽ നിന്ന് കന്യാകുമാരിയിലേക്ക് പോകുന്ന വിവേക് എക്സ്‌പ്രസും ഒരു മണിക്കൂർ അമ്പത് മിനിറ്റ് തിരുവനന്തപുരം സ്റ്റേഷനിൽ നിർത്തിയിടും. തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം-നി​​​സാ​​​മു​​​ദീ​​​ൻ എ​​​ക്സ്പ്ര​​​സ് ശ​​​നി​​​യാ​​​ഴ്ച രണ്ടര മണിക്കൂർ വൈകി മാത്രമേ പുറപ്പെടുകയുളളൂ.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ