തിരുവനന്തപുരം: കായൽ കയ്യേറ്റം നടത്തിയ എന്ന ആരോപണത്തിൽ ഗ​താ​ഗ​ത​മ​ന്ത്രി തോ​മ​സ് ചാ​ണ്ടി​ക്കെ​തി​രേ കേ​സെ​ടു​ക്കു​ന്ന​തു സം​ബ​ന്ധി​ച്ച് വി​ജി​ല​ൻ​സ് നി​യ​മോ​പ​ദേ​ശം തേ​ടി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് വിജിലൻസ് അഡ്വക്കറ്റ് ജനറലിനോട് നിയമോപദേശം തേടിയത്. കേ​സെ​ടു​ത്താ​ൽ ഏ​തൊ​ക്കെ വ​കു​പ്പു​ക​ൾ ചു​മ​ത്താ​ൻ സാ​ധി​ക്കു​മെ​ന്നും വി​ജി​ല​ൻ​സ് ആ​രാ​ഞ്ഞു.

കു​ട്ട​നാ​ട്ടി​ൽ തോ​മ​സ് ചാ​ണ്ടി​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള​ള റി​സോ​ർ​ട്ടി​ലേ​ക്ക് എം​പി​മാ​രു​ടെ​യും ഹാ​ർ​ബ​ർ എ​ൻ​ജി​നി​യ​റിം​ഗ് വി​ഭാ​ഗ​ത്തി​ന്‍റെ​യും ഫ​ണ്ടു​പ​യോ​ഗി​ച്ചു റോ​ഡ് നി​ർ​മി​ച്ചെ​ന്നും മാ​ർ​ത്താ​ണ്ഡം കാ​യ​ലി​ൽ ക​ർ​ഷ​ക​ർ​ക്കാ​യി ന​ൽ​കി​യ മി​ച്ച​ഭൂ​മി സ്വ​ന്ത​മാ​ക്കി നി​ക​ത്തി​യെ​ന്നു​മാ​ണ് മന്ത്രിക്കെതിരായ ആരോപണം. ഇതിനിടെ തോമസ് ചാണ്ടിയുടെ റിസോർട്ട് സംബന്ധിച്ച രേഖകൾ ദുരൂഹ സാഹചര്യത്തിൽ കാണാതായത് വിവാദമായിരുന്നു.

എന്നാൽ ഈ ഫയലുകൾ ഇന്നലെ കണ്ടെത്തിയിരുന്നു. ആലപ്പുഴ നഗരസഭാ ആസ്ഥാനത്തെ അലമാരയില്‍ നിന്നാണ് ഫയലുകൾ കണ്ടെടുത്തത്. 18 ഫയലുകളാണ് കണ്ടെടുത്തത്. കയ്യേറ്റആരോപണം വന്നപ്പോള്‍ നടത്തിയ പരിശോധനയില്‍ 32 ഫയലുകള്‍ കണ്ടിരുന്നില്ല. 1999 ല്‍ കെട്ടിട നിര്‍മ്മാണ അനുമതി നല്‍കിക്കാണ്ടുള്ള സുപ്രധാന ഫയലുകളാണ് ഇവ. ആകെ 34 കെട്ടിടങ്ങളാണ് ഇവിയെുള്ളത്. ഈ കെട്ടിടങ്ങളുടെ നിര്‍മ്മാണാനുമതി സംബന്ധിച്ച ഫയലുകള്‍ കാണാതായത് ഏറെ വിവാദം സൃഷ്ടിച്ചിരുന്നു. ഫയല്‍ കാണാതായതുമായി ബന്ധപ്പെട്ട് മൂന്ന് ഉദ്യോഗസ്ഥര്‍ക്ക് സ്ഥലം മാറ്റം ഉള്‍പ്പെടെയുള്ള നടപടികള്‍ നേരിടേണ്ടി വന്നിരുന്നു. ഇനി മൂന്ന് ഫയലുകള്‍ കൂടി കണ്ടെത്താനുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ