“ദാർശനിക തലത്തിലുള്ള ആശയ മാഹാത്മ്യവും അർപ്പണവും മാത്രം സിനിമയെ വിശ്വസനീയമാക്കുന്നില്ല” എന്ന കാരണം പറഞ്ഞുകൊണ്ടാണ് അമ്മ അറിയാൻ എന്ന ചലച്ചിത്രത്തിനുളള അവാർഡ് നിഷേധിക്കുന്നതിന് കാരണമായി ജൂറി ചൂണ്ടിക്കാണിച്ചിരുന്നത്. അന്നും ഇന്നും മലയാള ചലച്ചിത്രലോകത്ത് ഏറെ ചർച്ച ചെയ്യുന്ന ഒരു ചലച്ചിത്രത്തിന് അവാർഡ് നിഷേധിച്ചതിന് കാരണം എന്തെന്നുളളത് സംവിധാകയന്റെ മുപ്പതാം ചരമവാർഷികദിനത്തിലാണ് പുറത്തുവരുന്നത്.

ഒരു സിനിമയ്ക്ക് എന്ത് കൊണ്ട് അവാർഡ് കൊടുക്കുന്നില്ല എന്ന് സ്ഥാപിക്കാൻ അരപ്പേജ് ആണ് റിപ്പോർട്ടിൽ ഇടംപിടിച്ചത്. ചലച്ചിത്ര കലയിൽ നിലനിന്നിരുന്ന പാരമ്പരഗത രീതികളെ അപനിര്മിച്ചതിലൂടെ അവഗണിക്കാൻ കഴിയാത്ത ശബ്ദമായി മാറിയിരുന്നു ജോൺ എബ്രഹാം എന്നതിന്റെ അടയാളം കൂടിയാണ് ഈ കമ്മിറ്റി റിപ്പോർട്. ജുറിയുടെ റിപ്പോർട്ട്  വെളിപ്പെടുത്തിയ മനോജ് കുമാറിന്റെ  ഫെയ്‍സ് ബുക്ക് കുറിപ്പിന്റെ പൂർണരൂപം

ജോണിന്റെ ‘അമ്മ അറിയാനെ കുറിച്ച് അന്നത്തെ സംസ്ഥാന ജൂറി പ്രത്യേക കുറിപ്പ് നല്കിയതെന്താണ് Sasikumar Vasudevan കഴിഞ്ഞ ദിവസം വിളിച്ചു ചോദിച്ചിരുന്നു. അന്ന് രാത്രി തന്നെ പരതി അത് കണ്ടു പിടിച്ചു. എന്നാൽ ശശിയുടെ വിളി പിന്നെ വന്നില്ല. എന്നാലും നാട്ടുകാർ അറിയേണ്ട കാര്യമാണത്. ഒരു സിനിമയ്ക്ക് എന്ത് കൊണ്ട് അവാർഡ് കൊടുക്കുന്നില്ല എന്ന് സ്ഥാപിക്കാൻ അരപ്പേജ് ആണ് റിപ്പോർട്ടിൽ ഇടംപിടിച്ചത്. ചലച്ചിത്ര കലയിൽ നിലനിന്നിരുന്ന പാരമ്പരഗത രീതികളെ അപനിര്മിച്ചതിലൂടെ അവഗണിക്കാൻ കഴിയാത്ത ശബ്ദമായി മാറിയിരുന്നു ജോൺ എബ്രഹാം എന്നതിന്റെ അടയാളം കൂടിയാണ് ഈ കമ്മിറ്റി റിപ്പോർട്.

” കമ്മിറ്റിയുടെ പരിഗണക്കുവന്നതിൽ ഏറ്റവും കൂടുതൽ സമയം ചെലവഴിച്ചത് ‘അമ്മ അറിയാൻ എന്ന ചലച്ചിത്രത്തിന് വേണ്ടിയാണു. അസാധാരണവും ശ്രദ്ധേയമായതുമായ ഒരു പ്രമേയമാണ് ഈ ചിത്രത്തിന്റേത്. അതിന്റെ നിര്മാണമാകട്ടെ ഇന്ത്യയിൽ ആദ്യമായി ബഹുജന പങ്കാളിത്തത്തോടുമാണ് നിർവഹിച്ചത്. പക്ഷെ ഈ ചിത്രം നൽകുന്ന ശക്തമായ വികാരം സിനിമയെപോലെ സങ്കിർണവും കഠിനാധ്വാനവും ഏകാഗ്രതയും ആസൂത്രണവും ഒന്നിലേറെ വ്യക്തികളുടെ സാമർഥ്യങ്ങളും ഒത്തൊരുമിക്കേണ്ട ഒരു മാധ്യമത്തെ കൈകാര്യം ചെയ്യാൻ സദുദ്ദേശവും ആദർശ ധീരതയും മാത്രം പോരാ, സംവിധായകന്റെ പ്രായോഗിക തലത്തിലുള്ള നിരന്തരവും കോട്ടമില്ലാത്തതുമായ ശ്രദ്ധയും അച്ചടക്കവും വേണമെന്നാണ്.ദാർശനിക തലത്തിലുള്ള ആശയ മാഹാത്മ്യവും അർപ്പണവും മാത്രം സിനിമയെ വിശ്വസനീയമാക്കുന്നില്ല. “
(സക്കറിയ, പുനത്തിൽ, ടി ജെ എസ ജോർജ് , എസ ജയചന്ദ്രൻ നായർ തുടങ്ങിയ നിരയാണ് ജൂറി എന്നോർക്കുക.)

ഞാൻ എന്റെ സിനിമയുടെ സ്വേച്ഛാധിപതി എന്ന ജോണിന്റെ നിലപാടിനുള്ള മറുപടി പോലെ തോന്നും അല്ലെ. ചെയ്യുന്ന കാര്യങ്ങളിൽ കൃത്യമായ നിലപാടുകളുണ്ടായിരുന്നു. ചെന്നായ്ക്കൾ ചെന്നായ്ക്കൾ നാടകത്തിന്റെ പോസ്റ്റർ ഒട്ടിക്കാൻ ഞാനും ഇതുപോലെ കൂടിയിട്ടുണ്ട്. എന്നാൽ മായാതെ കിടക്കുന്ന ഓര്മ. സ്റ്റാച്യു വിൽ നിന്ന് കാര്യവട്ടത്തേക്കു എനിക്ക് ലിഫ്റ്റ് നൽകിയതാണ്. അവസാനത്തെ യൂണിവേഴ്സിറ്റി ബസ് പിടിക്കാൻ ഓടുമ്പോൾ കമ്പി തപാൽ ഓഫിസിനു മുന്നിൽ നിന്ന് പിടികൂടി. രണ്ടര രൂപയുണ്ടോ. ആകെയുണ്ടായിരുന്ന അഞ്ചു രൂപ ഞാൻ പുറത്തെടുത്തു. കമ്പിയാപ്പീസിൽ കയറി അവിടെ നൽകാനുള്ള പണം കൊടുത്തു. രണ്ടര രൂപ തിരിച്ചുതന്നു. വാ നിന്നെ കാര്യവട്ടത്തെ വിടാം. ഞാൻചുറ്റും നോക്കി വണ്ടിയൊന്നുമില്ല . ബസ് പോകുകയും ചെയ്തു. വാ പോകാം. പിന്നെ ഒരു നടത്ത ആയിരുന്നു. കുന്നുകുഴി ഉള്ളൂർ പാങ്ങപ്പാറ വഴി കാര്യവട്ടത്. അവിടെ ചെന്നപാടെ , അന്ന് ക്യാമ്പസിന്റെ മഹാസംഭവമായിരുന്ന ആർ മനുവിലോ അതോ തിരിച്ചോ അദ്ദേഹം വിലയം പ്രാപിച്ചു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ