കണ്ണൂർ: കൈക്കൂലി വാങ്ങുന്നതിനിടെ സബ് റജിസ്ട്രാർ അറസ്റ്റിൽ. തളിപ്പറമ്പ് സബ് റജിസ്ട്രാർ പി.വി.വിനോദ്കുമാറിനെയാണ് വിജിലൻസ് സംഘം അറസ്റ്റ് ചെയ്തത്. കണ്ണൂർ വിജിലൻസ് ഡിവൈഎസ്‌പി വി.മധുസൂദനന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലായത്. ഫിനോഫ്തലിൻ ഉപയോഗിച്ചുള്ള ശാസ്ത്രീയ പരിശോധനയിൽ കൈക്കൂലി വാങ്ങിയതായി തെളിഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ