കോഴിക്കോട്: നാദാപുരം എം.ഇ.ടി കോളേജിൽ വിദ്യാർഥി സംഘർഷത്തിനിടെ ബോംബേറ്. പരുക്കേറ്റ 5 പേരെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. എം.ഇ.ടി കോളജിലെ വിദ്യാർഥി യൂണിയൻ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇരുവിഭാഗങ്ങൾ തമ്മിലുണ്ടായ സംഘർഷത്തിന് പിന്നാലെയാണ് ബോംബേറുണ്ടായത്. സ്ഥലത്ത് വൻ പോലീസ് സംഘം ക്യാംപ് ചെയ്യുന്നുണ്ട്.

വർഷങ്ങളായി എംഎസ്എഫ് ഭരിച്ചിരുന്ന കോളേജാണ് എം.ഇ.ടി കോളേജ്.​ തിരഞ്ഞെടുപ്പിന് ശേഷമാണ് ക്യാംപസിൽ സംഘർഷം ഉടലെടുത്തത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ