തി​രു​വ​ന​ന്ത​പു​രം: ക​ശാ​പ്പ്​ നി​രോ​ധ​നം ച​ർ​ച്ച ചെ​യ്യാ​നായി വിളിച്ചു ചേർക്കുന്ന നി​യ​മ​സ​ഭ​യു​ടെ പ്ര​ത്യേ​ക സ​മ്മേ​ള​നം ഇന്ന്​ ചേ​രും. കന്നുകാലി വ്യാപാം, കശാപ്പ് തുടങ്ങിയ മേഖലകളിൽ പ്ര​വ​ർ​ത്തി​ക്കു​ന്ന അ​ഞ്ചു ല​ക്ഷത്തോളം പേ​രെ തൊ​ഴി​ൽ​ര​ഹി​ത​രാ​ക്കാ​ൻ കാണമാകുന്ന കേ​ന്ദ്ര തീ​രു​മാ​നം ഭ​ര​ണ​ഘ​ട​നാ വി​രു​ദ്ധ​വും ഫെ​ഡ​റ​ലി​സ​ത്തി​നെ​തി​രു​മാ​ണെ​ന്നാ​ണ്​ സം​സ്​​ഥാ​ന സ​ർ​ക്കാ​റി​ന്രെ നി​ല​പാ​ട്. ബിജെപി ഒഴികെയുള്ള ഭരണ -പ്രതിപക്ഷ പ്ര​ധാ​ന പാ​ർ​ട്ടി​ക​ളെ​ല്ലാം ഇ​ക്കാ​ര്യ​ത്തി​ൽ ഒ​രേ അ​ഭി​പ്രാ​യ​ക്കാ​രാ​ണ്. ക​ശാ​പ്പ്​ നി​രോധനം എ​ന്ന ഒ​റ്റ അ​ജ​ണ്ട മാ​ത്ര​മേ വ്യാ​ഴാ​ഴ്​​ച​ത്തെ സ​മ്മേ​ള​ന​ത്തി​നു​ള്ളൂ.

അതേ സമയം, കേന്ദ്ര സർക്കാർ നീക്കത്തിനെതിരെ നിയമസഭ പ്രമേയം പാസാക്കുകയാണെങ്കിൽ ബിജെപിയുടെ ഒരംഗം എതിർക്കും. ഇതോടെ ഏകകണ്ഠമായി പ്രമേയം പാസാക്കാനാവില്ല. പ്ര​തി​പ​ക്ഷ നേ​താ​വാ​ണ്​ വി​ഷ​യം ച​ർ​ച്ച ചെ​യ്യാ​ൻ നി​യ​മ​സ​ഭ വി​ളി​ക്ക​ണ​മെ​ന്ന്​ ആ​വ​ശ്യ​പ്പെ​ട്ട​ത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ