കണ്ണൂർ: ഷ്യൽ മീഡിയയിലൂടെ പ്രചരിച്ച ഹർത്താലിന്‍റെ പേരിൽ മലപ്പുറത്തെ തിരൂരിലും കണ്ണൂരിലും സംഘർഷം. ഹർത്താൽ അനുകൂലികൾ എന്ന വ്യാജേന തെരുവിലിറങ്ങിയ ഒരുകൂട്ടം ആളുകൾ വ്യാപാര സ്ഥാപനങ്ങൾ ബലമായി അടപ്പിച്ചു. കണ്ണൂരിൽ പ്രകടനം നടത്തിയ എസ്ഡിപിഐ പ്രവർത്തകർക്ക് പൊലീസ് ലാത്തി വീശി. നഗരത്തിൽ സംഘർഷാവസ്ഥ തുടരുകയാണ്.
മലപ്പുറത്ത് കെസ്ആർടിസി ബസ്സിന് നേരെ ആക്രമണം
ആക്രമി സംഘത്തിൽ ഉൾപ്പെട്ടെ 25 പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. വിവിധി ക്രിമിനൽ കേസുകളിൽ പ്രതിയായ എസ്ഡിപിഐ പ്രവർത്തകരുൾപ്പെടെയുളളവരെയാണ് അറസ്റ്റ് ചെയ്തിട്ടുളളത്. പുലർച്ചെ ഹർത്താൽ എന്ന പേരിൽ ഒരുസംഘം മലപ്പുറത്തെ വള്ളുവന്പ്രത്തും കാസർഗോഡ് ജില്ലയിലെ ചില സ്ഥലങ്ങളിലും വാഹനങ്ങൾ തടഞ്ഞിരുന്നു.

കഴിഞ്ഞ ദിവസമാണ് തിങ്കളാഴ്ച ഹർത്താൽ എന്ന പേരിൽ നവമാധ്യമങ്ങൾ വഴി പ്രചരണം നടന്നത്. ആര്, എന്ത് കാര്യത്തിന് ഹർത്താൽ പ്രഖ്യാപിച്ചുവെന്ന് പോലും രേഖപ്പെടുത്താത്ത സന്ദേശങ്ങളായിരുന്നു സോഷ്യൽമീഡിയയിൽ എത്തിയത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ