തി​രു​വ​ന​ന്ത​പു​രം: എ​ബി​വി​പി പ്ര​വ​ർ​ത്ത​ക​ൻ ശ്യാ​മ​പ്ര​സാ​ദി​ന്‍റെ കൊ​ല​പാ​ത​ക​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച് എ​ബി​വി​പി സം​സ്ഥാ​ന വ്യാ​പ​ക​മാ​യി തി​ങ്ക​ളാ​ഴ്ച വി​ദ്യാ​ഭ്യാ​സ ബ​ന്ദി​ന് ആ​ഹ്വാ​നം ചെ​യ്തു. കേ​സ് എ​ൻ​ഐ​എ ഏ​റ്റെ​ടു​ക്ക​ണ​മെ​ന്നു എ​ബി​വി​പി ദേ​ശീ​യ സെ​ക്ര​ട്ട​റി ഒ.​നി​ധീ​ഷ് ആ​വ​ശ്യ​പ്പെ​ട്ടു. 20, 21 തീ​യ​തി​ക​ളി​ൽ എ​ല്ലാ സം​സ്ഥാ​ന ത​ല​സ്ഥാ​ന​ങ്ങ​ളി​ലും രാ​ജ്യ​ത്തെ മു​ഴു​വ​ൻ ജി​ല്ലാ​കേ​ന്ദ്ര​ങ്ങ​ളി​ലും പ്ര​തി​ഷേ​ധ പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ക്കു​മെ​ന്നു ദേ​ശീ​യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ആ​ശി​ഷ് ചൗ​ഹാ​നും അ​റി​യി​ച്ചു.

ഇന്നലെ വൈകിട്ടാണ് ഐടിഐ വിദ്യാർത്ഥിയായ ശ്യാമപ്രസാദിനെ ബൈക്കിൽ യാത്ര ചെയ്യുന്നതിനിടെ വെട്ടികൊലപ്പെടുത്തിയത്. ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന ശ്രാമപ്രസാദിനെ കാറിൽ എത്തിയ സംഘം ഇടിച്ച് വീഴ്ത്തുകയായിരുന്നു. ആയുധങ്ങളുമായി പുറത്തിറങ്ങിയ എസ്ഡിപിഐ പ്രവർത്തകരെ കണ്ടപ്പോൾ ശ്യാമപ്രസാദ് ഓടി രക്ഷപ്പെടാൻ നോക്കി.​ എന്നാൽ പിന്നാലെ എത്തിയ സംഘം ഇയാളെ വെട്ടിവീഴ്ത്തുകയായിരുന്നു. സമീപത്തെ വീടിന്റെ തിണ്ണയിൽ ഇട്ടാണ് ശ്യാമപ്രസാദിനെ ഇവർ മാരകമായി വെട്ടിയത്.

ആർഎസ്എസ് പ്രവർത്തകൻ ശ്യാമപ്രസാദിന്റെ കൊലപാതകത്തിന് പിന്നിൽ രാഷ്ട്രീയ വൈരാഗ്യമെന്ന് ജില്ല പൊലീസ് മേധാവി ശിവ വിക്രം. കഴിഞ്ഞ ആഴ്ച കൊമേരിയിൽ എസ്ഡിപിഐ പ്രവർത്തകന് വെട്ടേറ്റിരുന്നു. സംഭവത്തിൽ ആർഎസ്എസ് പ്രവർത്തകരെ കസ്റ്റഡിയിൽ എടുത്തിരുന്നു. ഈ സംഭവത്തിന് പ്രതികാരമായാണ് ശ്യാമപ്രസാദിനെ കൊലപ്പെടുത്തിയത് എന്നാണ് പൊലീസ് കണ്ടെത്തൽ.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ