തിരുവനന്തപുരം: കേരളത്തിലെ എല്ലാ ത്രീ സ്റ്റാർ ബാറുകളും ബിയർ പാർലറുകളും തുറക്കുന്നു. പതിനായിരത്തിലധികം ജനസംഖ്യയുള്ള എല്ലാ പഞ്ചായത്തുകൾക്കും ബാറുകളുടെ ദൂരപരിധിയിൽ ഇളവ് അനുവദിച്ച് സംസ്ഥാന സർക്കാർ ഉത്തരവിറക്കി. ഇതോടെ നിലവിൽ ദൂരപരിധിയുടെ പേരിൽ അടഞ്ഞുകിടക്കുന്ന മദ്യശാലകൾ പൂർണമായും തുറക്കപ്പെടും.
പുതിയ ലൈസൻസിനും അപേക്ഷിക്കാം. സുപ്രീം കോടതിയുടെ ഉത്തരവിന്റെ ചുവടു പിടിച്ചാണ് പുതിയ നീക്കം. വിനോദ സഞ്ചാര മേഖലയിലെ പഞ്ചായത്തുകൾക്കും ഇളവ് ലഭിക്കും. എന്നാല്‍ പുതിയ ബാറുകള്‍ തുറക്കില്ലെന്നും പൂട്ടിയ ബാറുകള്‍ മാത്രമാണ് തുറക്കുകയെന്നും എക്സൈസ് മന്ത്രി ടിപി രാമകൃഷ്ണന് വ്യക്തമാക്കി.
പുതിയ ഉത്തരവോടെ മൂന്ന് ബാറുകളും 500 കള്ളുഷാപ്പുകളും 150 ബിയർ-വൈൻ പാർലറുകളും സംസ്ഥാനത്തു തുറക്കുമെന്നാണു സൂചന. ദേശീയ, സംസ്ഥാന പാതയോരത്തുള്ള നഗര സ്വഭാവമുള്ള പഞ്ചായത്തുകളിൽ ബാറുകൾ തുറക്കുന്ന കാര്യത്തിൽ സംസ്ഥാന സർക്കാരിന് തീരുമാനമെടുക്കാമെന്നാണ് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ മൂന്നംഗ ബെഞ്ച് വിധിച്ചത്.
ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ