ചെറുവത്തൂർ: കാസർകോട് ചീമേനിയിൽ മോഷ്ടാക്കളുടെ ആക്രമണത്തില്‍ റിട്ട. അദ്ധ്യാപിക മരിച്ചു. ഇവരുടെ ഭര്‍ത്താവിന് ഗുരുതരമായി പരുക്കേറ്റു. ജാനകി (65) ആണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ ദിവസം രാത്രി വീട്ടില്‍ കയറിയ മോഷ്ടാക്കള്‍ ഇവരെ കെട്ടിയിട്ട് കഴുത്തറുക്കുകയായിരുന്നു.

ജാനകി സംഭവസ്ഥലത്ത് തന്നെ മരിച്ചു. ഭര്‍ത്താവും അദ്ധ്യാപകനുമായ കളേത്തര കൃഷ്ണന് ഗുരുതരമായി മുറിവേറ്റിട്ടുണ്ട്. മൂന്നംഗ മോഷണ സംഘം രാത്രി 9.30ഓടെയാണ് വീടിനുള്ളിൽ പ്രവേശിച്ചത്. ദമ്പതികളെ ആക്രമിച്ച് ജാനകി അണിഞ്ഞിരുന്ന മാല, വീട്ടിൽ സൂക്ഷിച്ചിരുന്ന സ്വർണാഭരണങ്ങൾ, 50,000 രൂപ എന്നിവയും കവർന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ