തി​രു​വ​ന​ന്ത​പു​രം: പീ​ഡി​പ്പി​ക്കാ​ന്‍ ശ്ര​മി​ച്ച സ്വാ​മി​യു​ടെ ജ​ന​നേ​ന്ദ്രി​യം മു​റി​ച്ച സം​ഭ​വ​ത്തി​ൽ പ്രതിയായ സ്വാമിയെ വിമര്‍ശിച്ച് തോക്കു സ്വാമി എന്നറിയപ്പെടുന്ന ഹിമവല്‍ ഭദ്രാനന്ദ രംഗത്ത്. സ്ത്രീയെ ഭോഗ വസ്തുവായി കാണുന്ന എല്ലാവര്‍ക്കും ഇതൊരു പാഠമാണെന്ന് അദ്ദേഹം പറഞ്ഞു. പൂജ ചെയ്യാന്‍ പറയുമ്പോള്‍ പൂജ തന്നെ ചെയ്തില്ലെങ്കില്‍ ജനനേന്ദ്രിയം മിടുക്കികള്‍ മുറിച്ചു കളയുമെന്ന് മനസ്സിലാക്കണമെന്ന് അദ്ദേഹം പറഞ്ഞു.

“ആ ലിംഗം സ്വയം മുറിച്ചെന്ന് സ്വാമി, അങ്ങനെ മുറിക്കാന്‍ അതുവല്ലോ ബര്‍ത്ത്ഡേ കേക്കാണോ…! കേരളത്തിലെ തീവ്രഹിന്ദു നേതാക്കളുടെ ഉപദേശകന്റെ ലിംഗം മുറിച്ചുകളഞ്ഞ ആ ധീര സഹോദരിയെ നമ്മള്‍ക്ക് ഝാൻസി റാണിയെന്ന് വിളിക്കാം”, ഭദ്രാനന്ദ വ്യക്തമാക്കി.

സംഭവത്തില്‍ ആശുപത്രിയില്‍ കഴിയുന്ന സ്വാ​മി​ക്കെ​തി​രെ വ​നി​താ ക​മ്മീ​ഷ​ന്‍ സ്വ​മേ​ധ​യാ കേ​സെ​ടു​ത്തിട്ടുണ്ട്. പെ​ണ്‍​കു​ട്ടി​യെ നിയമപരമായും അല്ലാതെയും സംരക്ഷിക്കുമെന്ന് ക​മ്മീ​ഷ​ന്‍ വാ​ര്‍​ത്താ കു​റി​പ്പി​ല്‍ പ​റ​ഞ്ഞു.

കൊല്ലത്തെ പന്മന ആശ്രമത്തിലെ ഗംഗാ ശാശ്വത പാദ സ്വാമി എന്നറിയപ്പെടുന്ന ശ്രീഹരിയുടെ ജനനേന്ദ്രിയമാണ് പെൺകുട്ടി മുറിച്ചു മാറ്റിയത്. ഇയാൾ ഇപ്പോൾ തിരുവനന്തപുരം മെഡിക്കൽ കോളജ്​ ആശുപത്രിയിൽ ചികിൽസയിലാണ്​. ഗുരതരമല്ല ഇയാളുടെ പരിക്കെന്നും റിപ്പോർട്ടുകളുണ്ട്​.

കഴിഞ്ഞ അഞ്ച് വര്‍ഷമായി ഇയാൾ പെൺകുട്ടിയുടെ വീട്ടിലെത്താറുണ്ടായിരുന്നു. ഇതിന് ശേഷം പതിവായി ഇയാള്‍ പെണ്‍കുട്ടിയെ പീഡിപ്പിക്കുമായിരുന്നെന്നും കുട്ടി മൊഴി നല്‍കിയിട്ടുണ്ട്. മൂന്ന് വര്‍ഷമായി ഇയാൾ തന്നെ പീഡിപ്പിക്കുകയായിരുന്നു എന്ന് പെൺകുട്ടി പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. പെൺകുട്ടി പ്ലസ്​ വണിന്​ പഠിക്കു​മ്പോൾ മുതൽ ഇയാൾ അപമര്യാദയായി പെരുമാറിയിരുന്നെന്ന്​ പൊലീസ്​ പറയുന്നു. ഇന്നലെയും ഇയാള്‍ തന്നെ പീഡിപ്പിക്കുമെന്ന് മനസിലാക്കിയാണ് പെണ്‍കുട്ടി ഒരു കത്തി തരപ്പെടുത്തി വെച്ചത്. ഇന്ന് പുലര്‍ച്ചയേടെ സ്വാമി ആക്രമിക്കാന്‍ ശ്രമിച്ചപ്പോള്‍ പെണ്‍കുട്ടി ജനനേന്ദ്രിയം മുറിക്കുകയായിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടിയുടെ വീട്ടുകാര്‍ തന്നെ ഇയാളെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.

പെൺകുട്ടിയുടെ പരാതി പ്രകാരം ഇയാൾക്ക് എതിരെ പോക്‌സോ നിയമപ്രകാരം കേസ് എടുത്തിട്ടുണ്ട്. പീഡിപ്പിക്കാന്‍ ശ്രമിച്ചപ്പോള്‍ സ്വയം രക്ഷാര്‍ത്ഥം പ്രതിരോധിച്ചതിന് പെണ്‍കുട്ടിക്കെതിരെ കേസെടുത്തിട്ടില്ലെന്നും പൊലീസ് അറിയിച്ചു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ