പാ​ല​ക്കാ​ട്: ഭൂ​മി​യി​ട​പാ​ടു​കാ​ര​നാ​യ രാ​ജീ​വി​നെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ അ​ഭി​ഭാ​ഷ​ക​നാ​യ സി.​പി.​ഉ​ദ​യ​ഭാ​നു​വി​നെ​തി​രേ മൊ​ഴി. കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത പ്രതികളായ ഷൈ​ജു, ജോ​ണി, ര​ഞ്ജി​ത്ത് എ​ന്നി​വ​രു​ടെ മൊ​ഴി​ക​ളി​ലാ​ണ് ഉ​ദ​യ​ഭാ​നു​വി​നെ​തി​രേ പ​രാ​മ​ർ​ശ​മു​ള്ള​ത്.

രാ​ജീ​വി​നെ ത​ട്ടി​ക്കൊ​ണ്ടു​വ​ന്ന​ത് ഉ​ദ​യ​ഭാ​നു​വി​നു വേ​ണ്ടി കൂ​ടെ​യാ​ണെ​ന്ന് പോ​ലീ​സ് കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ച്ച റി​മാ​ൻ​ഡ് റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു. ഉ​ദ​യ​ഭാ​നു​വി​നെ​തി​രേ തെ​ളി​വു​ക​ൾ ശേ​ഖ​രി​ക്കു​ക​യാ​ണെ​ന്നും പോ​ലീ​സ് കോ​ട​തി​യെ അ​റി​യി​ച്ചു. പാ​ല​ക്കാ​ട്ടെ ഒ​രു വ​സ്തു​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് രാ​ജീ​വും ഉ​ദ​യ​ഭാ​നു​വും ത​മ്മി​ൽ ബ​ന്ധ​പ്പെ​ട്ടി​രു​ന്ന​താ​യും ഇ​തി​ന്‍റെ പേ​രി​ൽ ഇ​രു​വ​രും ത​മ്മി​ൽ ത​ർ​ക്ക​മു​ണ്ടാ​യി​രു​ന്ന​താ​യും രാ​ജീ​വി​ന്‍റെ സു​ഹൃ​ത്തു​ക്ക​ൾ ആ​രോ​പി​ച്ചി​രു​ന്നു.

രാജീവിനെ (46) കൊലപ്പെടുത്തിയ കേസിൽ മുഖ്യപ്രതിയെന്ന് സംശയിക്കുന്ന അങ്കമാലി സ്വദേശി ചക്കര ജോണി ഇന്ന് രാവിലെ പിടിയിലായിരുന്നു. ജോണിയെയും കൂട്ടാളി രഞ്ജിത്തിനെയും പാലക്കാട് വച്ചാണ് പൊലീസ് പിടികൂടിയത്. ഇരുവരെയും പിന്നീട് ചാലക്കുടിയിൽ ഡിവൈഎസ്‌പി ഓഫീസിൽ എത്തിച്ചു. ആ​റു​പേ​രാ​ണ് കേ​സി​ൽ ആ​കെ അ​റ​സ്റ്റി​ലാ​യി​ട്ടു​ള്ള​ത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ