കൊച്ചി: നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പൾസർ സുനിയുടെ അഭിഭാഷകന്റെ വീട്ടിലും ഓഫീസിലും പൊലീസ് റെയ്‌ഡ് നടത്തുന്നു. സുനിയുടെ അഭിഭാഷകനായ അഡ്വ.പ്രതീഷ് ചാക്കോയുടെ കൊച്ചിയിലെ ഓഫീസിലും ആലുവയിലെ വീട്ടിലുമാണ് റെയ്‌ഡ് നടക്കുന്നത്. സുനി അഭിഭാഷകന് നൽകിയെന്ന് പറയുന്ന മെമ്മറി കാർഡും പെൻഡ്രൈവും വീണ്ടെടുക്കാനാണ് റെയ്‌ഡ്.

നടിയുടെ ദൃശ്യങ്ങൾ പകർത്തിയ മൊബൈൽ ഫോൺ അഭിഭാഷകനെ പൾസർ സുനി ഏൽപിച്ചിട്ടുണ്ടാകാം എന്ന നിഗമനത്തിലാണ് പൊലീസ് അഭിഭാഷകന്റെ വീട്ടിലും ഓഫീസിലും ഒരേസമയം റെയ്‌ഡ് നടത്തുന്നത്. നേരത്തെ അഡ്വ.പ്രതീഷ് ചാക്കോയെ പൊലീസ് ചോദ്യം ചെയ്‌തിരുന്നു. എന്നാൽ ചോദ്യം ചെയ്യലിനെതിരെ അഭിഭാഷകൻ കോടതിയിൽ ഹർജി സമർപ്പിച്ചിരുന്നെങ്കിലും കോടതി ഇതു നിരസിക്കുകയായിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ