കൊച്ചി: കൊച്ചിയില്‍ ആക്രമിക്കപ്പെട്ട നടിക്കെതിരെ വിവാദ പരാമര്‍ശവുമായി പി.സി ജോര്‍ജ് എം.എല്‍.എ. നടി ആക്രമിക്കപ്പെട്ടതിന് തെളിവില്ല ആക്രമിക്കപ്പെട്ടുവെന്നുപറയുന്നതിന്റെ പിറ്റേ ദിവസവും നടി അഭിനയിക്കാനെത്തിയത് ദുരൂഹമാണെന്നും പി.സി പറഞ്ഞു.

ഇപ്പോൾ നടക്കുന്നത് പുരുഷ പീഡനമാണ് എന്നുപറഞ്ഞ പിസി ജോര്‍ജ്ജ് നടി ആക്രമിക്കപ്പെട്ടതിന് തെളിവില്ല എന്നും പറഞ്ഞു. ആക്രമിക്കപ്പെട്ടുവെന്നുപറയുന്നതിന്റെ പിറ്റേ ദിവസവും നടി അഭിനയിക്കാനെത്തിയതാണ് പിസി ചൂണ്ടിക്കാട്ടുന്നത്. കേസില്‍ തെളിവ് നല്‍കാന്‍ താന്‍ എങ്ങും പോകില്ല. തന്റെ മുറിയില്‍ വന്നാല്‍ അറിയാവുന്ന കാര്യങ്ങള്‍ പറയും.

അറസ്റ്റിലായ മാധ്യമ പ്രവര്‍ത്തകനേക്കുറിച്ചും അദ്ദേഹം പറഞ്ഞു. മാധ്യമ പ്രവര്‍ത്തകനെ സ്ത്രീ വഞ്ചിച്ചതാണ്. ഭര്‍ത്താവും കുട്ടികളുമുള്ള ഒരു യുവതി മറ്റൊരാളോടൊപ്പം കഴിഞ്ഞതിനുശേഷം അയാള്‍ക്കെതിരെ പരാതി പറയുന്നത് വഞ്ചനയാണെന്നും പിസി കൂട്ടിച്ചേര്‍ത്തു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ