പത്തനംതിട്ട: കോഴഞ്ചേരി ജില്ല ആശുപത്രിയിൽ നിന്ന് നവജാത ശിശുവിനെ തട്ടിക്കൊണ്ടുപോയ യുവതിയെ കുലശേഖരപതിയിൽ കണ്ടതായി ദൃക്‌സാക്ഷികൾ. കുഞ്ഞിനെ തട്ടിക്കൊണ്ടുപോയ യുവതിയുടെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിരുന്നു. ഇതേത്തുടർന്ന് കുലശേഖരപതി, കുമ്പഴവടക്ക്, മൈലപ്ര, പള്ളിപ്പടി എന്നിവിടങ്ങളിൽ കുഞ്ഞിനും യുവതിക്കുമായി വ്യാപകമായ തിരച്ചിൽ നടത്തുകയാണ്.

baby missing, pathanamthitta

പൊലീസും നാട്ടുകാരും ഒന്നിച്ച് തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്. സ്വർണ നിറമുളള ചുരിദാർ ധരിച്ച ഇരുണ്ട നിറമുളള യുവതിയാണ് കുഞ്ഞിനെ തട്ടിക്കൊണ്ടുപോയതെന്നാണ് സാക്ഷി മൊഴിയുടെ അടിസ്ഥാനത്തിലുളള വിലയിരുത്തൽ.

ഇന്നലെ ഉച്ചയോടെയാാണ് റാന്നി പാടത്തുംപടി സ്വദേശികളായ സജിയുടെയും അനിതയുടെയും മൂന്നു ദിവസം പ്രായമായ കുഞ്ഞിനെ തട്ടിക്കൊണ്ടുപോയത്. ആശുപത്രി ജീവനക്കാരിയെന്ന വ്യാജേന എത്തിയാണ് യുവതി സജിയുടെ കൈയ്യിൽ നിന്നും കുഞ്ഞിനെ തട്ടിയെടുത്തത്. കുഞ്ഞിന് കുത്തിവയ്‌പ് എടുക്കണമെന്നു പറഞ്ഞാണ് യുവതി കുഞ്ഞിനെ കൈക്കലാക്കിയത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ