കോഴഞ്ചേരി: പത്തനംതിട്ട കോഴഞ്ചേരിയിൽ നിന്ന് നവജാത ശിശുവിനെ മോഷ്ടിച്ചത് തനിക്ക് കുട്ടികൾ ഇല്ലാത്തത് കൊണ്ട്​ എന്ന് അറസ്റ്റിലായ ലീന. കുട്ടിയെ വില്‍ക്കാനായിരിക്കാം തട്ടിക്കൊണ്ടു പോയതെന്ന പ്രചരണങ്ങള്‍ ഉണ്ടായിരുന്നു. എന്നാല്‍ വിവാഹം കഴിഞ്ഞിട്ടും കുട്ടികൾ ഇല്ലാത്തതിന്റെ നിരാശകൊണ്ടാണ് കുട്ടിയെ മോഷ്ടിക്കാൻ ശ്രമിച്ചത് എന്ന് ലീന പൊലീസിനോട് പറഞ്ഞു. റാന്നി സ്വദേശിയാണ് അറസ്റ്റിലായ ലീന. സംഭവത്തിൽ ലീനയ്ക്ക് എതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.

Read More: നവജാത ശിശുവിനെ തട്ടിക്കൊണ്ടു പോയ യുവതി പിടിയില്‍

ഇന്നലെ ഉച്ചയോടെയാണ് റാന്നി പാടത്തുംപടി സ്വദേശികളായ സജിയുടെയും അനിതയുടെയും മൂന്നു ദിവസം പ്രായമായ കുഞ്ഞിനെ ലീന തട്ടിക്കൊണ്ടുപോയത്. വെച്ചൂച്ചിറയിലെ ലീനയുടെ ഭർതൃഗൃഹത്തിൽ നിന്നാണു കുട്ടിയെ കണ്ടെത്തിയത്. നവജാത ശിശുവിനെ തട്ടിക്കൊണ്ടുപോയതു കൃത്യമായ ആസൂത്രണത്തോടെയെന്ന് ആശുപത്രിയിൽ നിന്നും ലഭിച്ച സി.സി.ടി.വി ദൃശ്യങ്ങളിൽ നിന്നു വ്യക്തമായിരുന്നു.

ആശുപത്രി ജീവനക്കാരിയെന്ന വ്യാജേന എത്തിയാണ് ലീന സജിയുടെ കൈയ്യിൽ നിന്നും കുഞ്ഞിനെ തട്ടിയെടുത്തത്. കുഞ്ഞിന് കുത്തിവയ്‌പ് എടുക്കണമെന്നു പറഞ്ഞാണ് യുവതി കുഞ്ഞിനെ കൈക്കലാക്കിയത്. കുഞ്ഞിനേയും കൊണ്ട് പുറത്തേക്ക് പോകുന്ന സിസിടിവി ദൃശ്യങ്ങളാണ് ലീനയെ കണ്ടെത്താൻ പൊലീസിനെ സഹായിച്ചത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ