മൂന്നാർ: പാപ്പാത്തിച്ചോലയിൽ ഇന്നലെ പുനസ്ഥാപിച്ച മരക്കുരിശ് കാണാതായി. അ​ഞ്ച് അ​ടി ഉ​യ​ര​മു​ള്ള മ​ര​ക്കു​രി​ശാ​ണ് ഇന്നലെ വൈകിട്ട് പാപ്പാത്തിച്ചോലയിലെ കുന്നിന് മുകളിൽ സ്ഥാപിച്ചത്. ആരാണ് കുരിശ് മാറ്റിയത് എന്ന് വ്യക്തമല്ല. സൂര്യനെല്ലിയിൽ നിന്ന് 5 കിലോമീറ്റർ അകലെയാണ് പാപ്പാത്തിച്ചോലയിൽ കുരിശ് സ്ഥാപിച്ചത്. കുരിശ് നീക്കിയത് തങ്ങൾ അല്ല എന്ന് റവന്യു ഡിപ്പാർട്ട്മെന്റ് വ്യക്തമാക്കി.

മൂന്നാറിലെ പാപ്പാത്തിച്ചോലയിൽ കുരിശ് പുനസ്ഥാപിക്കണമെന്ന് സ്‌പിരിറ്റ് ഇൻ ജീസസ് ആവശ്യപ്പെട്ടിരുന്നെങ്കിലും തങ്ങളല്ല പുതിയ കുരിശിന് പിന്നിലെന്ന് ഇവര്‍ അറിയിച്ചിട്ടുണ്ട്. മൂന്നാർ കൈയേറ്റത്തിനെതിരായ നടപടിയില്‍ ഇടുക്കി ജില്ലാ ഭരണകൂടത്തിനെതിരെ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയനും രംഗത്ത് വന്നിരുന്നു.

ഭരണകൂടം കൈക്കൊണ്ട നടപടികളിൽ ജാഗ്രതക്കുറവുണ്ടായെന്ന് പിണറായി വിജയൻ വ്യക്തമാക്കി.”പൊളിക്കലല്ല സര്‍ക്കാര്‍ നയം. ഒഴിപ്പിക്കൽ നടപടികളിൽ കൂടിയാലോചന വേണമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് ദേവികുളം താലൂക്കിലെ പാപ്പാത്തി ചോലയിൽ അനധികൃതമായി നിർമ്മിച്ച​​ ഭീമൻ കുരിശടി പൊളിച്ചു നീക്കിയത്. ഇരുമ്പ് കൊണ്ട് നിർമ്മിച്ചിരിക്കുന്ന കുരിശ് കോൺക്രീറ്റിലാണ് ഉറപ്പിച്ചത്. കോൺക്രീറ്റ് കട്ടർ ഉപയോഗിച്ചാണ് കുരിശ് പൊളിച്ച് നീക്കിയത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ