കണ്ണൂര്‍: പാനൂര്‍ താഴെയില്‍ അഷറഫ് വധക്കേസില്‍ പ്രതികളായ ആറ് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്ക് തലശേരി സെഷന്‍സ് കോടതി ജീവപര്യന്തം ശിക്ഷവിധിച്ചു. തടവുശിക്ഷയ്ക്ക് പുറമെ ഓരോ പ്രതികളും 75,000 രൂപ വീതം പിഴയൊടുക്കണം. ഇല്ലെങ്കില്‍ ഓരോ വര്‍ഷം അധിക തടവ് അനുഭവിക്കണമെന്നും കോടതി വിധിയില്‍ പറയുന്നു.

ആര്‍.എസ്.എസ് പ്രവര്‍ത്തകരായ കുറ്റ്യേരി ജിത്തു, രാജീവന്‍, രതീഷ്, രാജു. അനീശന്‍, പുരുഷു എന്നിവര്‍ അഷറഫിനെ രാഷ്ട്രീയ വൈരാഗ്യം മൂലമാണ് കൊലപ്പെടുത്തിയതെന്ന വാദം പ്രോസിക്യൂഷന്‍ അംഗീകരിച്ചു.

2002 ഫെബ്രുവരി 15നാണ് സി.പി.എം പ്രവര്‍ത്തകനായ അഷറഫിനെ പാനൂര്‍ ബസ്റ്റാന്‍ഡില്‍ വച്ച് പ്രതികള്‍ ചേര്‍ന്ന് കൊലപ്പെടുത്തിയത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ