കോട്ടയം: വിദേശ വനിതയെ പീഡിപ്പിച്ച വൈദികനെ പുറത്താക്കി. പാലാ രൂപതയ്ക്ക് കീഴിലെ കല്ലറ പെരുന്തുരുത്ത് സെന്റ് മാത്യൂസ് പള്ളി വികാരി തോമസ് താന്നിനില്‍ക്കുംതടത്തിലിനെയാണ് രൂപത പുറത്താക്കിയത്. തന്നെ പീഡിപ്പിച്ചെന്ന പരാതിയിൽ പൊലീസ് വൈദികനെതിരെ കേസ് എടുത്തിട്ടുണ്ട്. സംഭവം വിവാദമായതോടെ തോമസ് ഒളിവിൽ പോയിരിക്കുകയാണ്.

ഫെയ്സ്ബുക്കിലൂടെ പരിചയപ്പെട്ട വിദേശ വനിതയെ കേരളത്തിലെത്തിച്ച് പീഡിപ്പിച്ചുവെന്നാണ് വൈദികനെതിരായ പരാതി. കടുത്തുരുത്തി പൊലീസ് സ്റ്റേഷനിലാണ് വിദേശ വനിത പരാതി നല്‍കിയത്. ഇവരുടെ മൊഴി രേഖപ്പെടുത്തിയ പൊലീസ് ഇന്ന് രാവിലെ കേസെടുത്തു. ഇതോടെയാണ് വൈദികന്‍ ഒളിവില്‍ പോയത്. നൈജീരിയക്കാരായ ചിലരും സംഭവത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് പൊലീസ് പറയുന്നു.

ചങ്ങനാശേരി ഫാത്തിമാപുരം സ്വദേശിയാണ് തോമസ് താന്നിനില്‍ക്കുംതടത്തില്‍. ഇയാളെ പിടികൂടാനായി പൊലീസ് ശ്രമം തുടരുകയാണ്. കേസ് ഒതുക്കാന്‍ ഉന്നത തല ഇടപെടലുകള്‍ നടന്നെന്നും സഭയുടെ അറിവോടെയാണ് വൈദികന്‍ മുങ്ങിയതെന്നും ആരോപണമുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ