തിരുവനന്തപുരം: കായൽ കൈയേറ്റ വിവാദത്തിൽ മന്ത്രി തോമസ് ചാണ്ടിയേയും മുഖ്യമന്ത്രി പിണറായി വിജയനേയും രൂക്ഷമായി വിമര്‍ശിച്ച് മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍. തോമസ് ചാണ്ടിക്കെതിരെ ഗുരുതര ആരോപണം ഉയര്‍ന്നിട്ടും മൗനം തുടരുന്ന മുഖ്യമന്ത്രി ചാണ്ടിയെ രക്ഷിക്കാനാണോ ശ്രമിക്കുന്നതെന്ന് അദ്ദേഹം ചോദിച്ചു. കഴിഞ്ഞ സർക്കാരിന്റെ കാലത്തടക്കം തോമസ് ചാണ്ടിക്കെതിരെ ഉയർന്ന് വന്ന എല്ലാ ആരോപണങ്ങളും റിപ്പോർട്ടും പരിശോധിക്കണമെന്നും ഉമ്മൻ ചാണ്ടി ആവശ്യപ്പെട്ടു.

“തോമസ് ചാണ്ടിക്കെതിരെ ഗുരുതര ആരോപണങ്ങളാണ് ഉയര്‍ന്നത്. മുഖ്യമന്ത്രിയുടെ മൗനം അര്‍ത്ഥഗര്‍ഭമാണ്. നിജസ്ഥിതി വെളിപ്പെടുത്തേണ്ട ഉത്തരവാദിത്തം മുഖ്യമന്ത്രിക്കുണ്ട്. ഇനിയും മൗനം തുടര്‍ന്നാല്‍ പ്രക്ഷോഭങ്ങളുമായി മുന്നോട്ട് പോകും”, ഉമ്മന്‍ചാണ്ടി വ്യക്തമാക്കി.

അതേസമയം, താൻ കായൽ കൈയേറി റിസോട്ട് നിർമിച്ചിട്ടില്ലെന്ന് മന്ത്രി തോമസ് ചാണ്ടി ആവർത്തിച്ച് വ്യക്തമാക്കി. കരഭൂമിയായി തീറാധാരമുള്ള സ്ഥലമാണ് താൻ മണ്ണിട്ട് നികത്തിയത്. കരഭൂമി പാടശേഖരകമ്മിറ്റിയിൽ നിന്ന് വാങ്ങിയതാണ്. ആരെല്ലാം വിചാരിച്ചാലും താൻ ഭൂമി കൈയേറിയെന്ന് തെളിയിക്കാനാവില്ലെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ